കരച്ചിലടക്കാൻ പാട് പെട്ട് ജഗദീഷ് :ഒരിക്കലും തിരുത്താനാകാത്ത തെറ്റായിപ്പോയി എന്ന തിരിച്ചറിവിൽ നടൻ

എപ്പോഴും അതിഉത്സാഹവാനായ, സന്തോഷവാനായ ജഗദീഷിനെയാണ് നമ്മൾ പൊതുവേ കാണാറുള്ളത്.ചിരിക്കാനും ചിരിപ്പിക്കാനും ഉത്സാഹമുള്ള ജഗദീഷിന്റെ വേറിട്ടൊരു മുഖമാണ് ഇപ്പോൾ വൈറൽ. കൈരളി ടി വി ക്ക് നൽകിയ ഒരഭിമുഖത്തിൽ കരച്ചിലടക്കാൻ പാടുപെടുന്ന ജഗദീഷിനെ കാണാം.

ഈ ലോകം വിട്ടു പോകുന്നതിന് മുൻപായി പലതും വെട്ടിപ്പിടിക്കാനുള്ള ആഗ്രഹമൊക്കെ എൻറെ മനസ്സിൽ വരാറുണ്ട്. ചില വേഷങ്ങൾ കാണുമ്പോൾ അസൂയ തോന്നിയിട്ടുണ്ട് എന്നാണ് ജഗദീഷ് കൈരളിയോട് പറഞ്ഞത്.

“മനസ്സിൽ ഒരുപാട് നെഗറ്റീവ്ചിന്തകളും എളുപ്പവഴിക്കുള്ള ചിന്താഗതികളും കൂടുതലാകുമ്പോൾ ഞാനൊരു പെർഫെക്ട് നടനാണോ എന്ന് ആലോചിക്കും. എനിക്ക് എന്റെ തന്നെ പോരായ്മകൾ സ്വയം പറഞ്ഞു മനസിലാക്കും. എനിക്ക് പല നടന്മാരോടും അസൂയ തോന്നിയിട്ടുണ്ട്. ഞാൻ ഒരു പച്ച മനുഷ്യനാണ്.അത്തരം അവസരങ്ങളിൽ ഞാൻ എന്നെ തിരുത്തും.
എത്രമാത്രം അവസരങ്ങൾ കിട്ടിയിട്ടുണ്ട് എന്ന് ഞാൻ എന്നോട് ചോദിച്ച് ഞാൻ സ്വയം ആശ്വസിക്കും. ചിലപ്പോൾ പെട്ടെന്ന് ദേഷ്യം വരും, റിയാക്ട് ചെയ്യും അങ്ങനെയുള്ള കാര്യങ്ങൾ എല്ലാം തെറ്റാണ് എന്ന് എൻറെ മനസ്സ് പെട്ടെന്ന് എനിക്ക് ഇൻഫർമേഷൻ തരും. അവിടെയാണ് എന്റെ വിജയം.അതിനെന്നെ സഹായിക്കുന്നത് എന്റെ പ്രാർത്ഥനയാണ്”

നടനായും സഹനടനായുമൊക്കെ മലയാളി പ്രേക്ഷകരെ കൈയിലെടുത്ത ജഗദീഷ് വളരെ ചെറുപ്പകാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു. അന്ന് തന്റെ കലാപ്രവർത്തനത്തിന് കൂടെ നിന്ന അമ്മയെ കുറിച്ച് പറഞ്ഞപ്പോഴാണ് ജഗദീഷ് കരച്ചിലടക്കാൻ പാടുപെട്ടത്.

” എൻറെ മനസ്സിൽ രണ്ടു ദുഃഖങ്ങൾ ഉണ്ട്. ഒന്ന് ഞാൻ സിനിമാ നടനായി മാറിയത് ഏറ്റവും ആസ്വദിക്കുന്നത് എന്റെ അമ്മയായിരുന്നേനേം. ഞാൻ സിനിമാ നടൻ ആവുന്നതിനു മുമ്പ് അമ്മ മരിച്ചു.പിന്നെ പഠിച്ചുകൊണ്ടിരുന്ന കാലത്ത് കലാപ്രവർത്തനവു മായി ബന്ധപ്പെട്ട് ഒരുപാട് സുഹൃത്തക്കളെ വീട്ടിൽ കൊണ്ടു ചെന്നപ്പോഴൊന്നും ഒരു കറുത്ത മുഖം അമ്മ കാണിച്ചിട്ടില്ല.അന്നൊക്കെ ഞാൻ സ്‌കൂളിലും കോളേജിലും ചെയ്ത പെർഫോമൻസ് eന്താണെന്നൊക്കെ ചോദിക്കുമ്പോൾ ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞ് അമ്മയെ ഒഴിവാക്കി. ഞാനത് ചെയ്യാൻ പാടില്ലായിരുന്നു എന്ന് ഇന്ന് മനസിലാക്കുന്നു. അതൊക്കെ ഒന്ന് കാണിച്ചു കൊടുത്തിരുന്നെങ്കിൽ അമ്മ എത്ര സന്തോഷിക്കുമായിരുന്നു. “

അമ്മയെ കുറിച്ച് പറഞ്ഞ് ജഗദീഷ് വികാരാധീനനായി. അമ്മയുടെ പാരമ്പര്യത്തിൽ നിന്നാണ് തനിക്ക് കലാ വാസന ലഭിച്ചതെന്നും, തന്നിലെ കലാകാരനെ ഏറ്റവും സ്നേഹിച്ചത് അമ്മയായിരുന്നു എന്നും ജഗദീഷ് പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News