മലയാളത്തിന്‍റെ താര രാജാക്കന്മാർ ഒന്നാകെ അണി നിരക്കുന്ന സിനിമ ഒരുങ്ങുന്നു

മലയാളത്തിന്‍റെ താര രാജാക്കന്മാർ ഒന്നാകെ അണി നിരക്കുന്ന സിനിമ ഒരുങ്ങുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ സിനിമാ ഇൻഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് ‘ട്വന്റി 20’ പോലൊരു സിനിമ ചെയ്യുന്നതിനുള്ള നീക്കം. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. ചിത്രത്തിന്റെ പേര് നിർദേശിക്കാൻ പ്രേക്ഷകർക്കായി ഒരു മത്സരവും ‘അമ്മ’ സംഘടന ഒരുക്കുന്നു. അതിന്റെ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കും.

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്ക് ആസ്ഥാന മന്ദിരം ഉദ്ഹാടന വേളയിലാണ് അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. അമ്മയുടെ പുതിയ ബഹുനില കെട്ടിടം മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് 10 കോടിയോളം രൂപ ചെലവിട്ട് കലൂരിൽ മന്ദിരം നിർമ്മിച്ചിരിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ നൂറ് പേര്‍ക്കായിരുന്നു പ്രവേശനം. സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അഞ്ച് നിലയുള്ള കെട്ടിടം നവീകരിച്ചാണ് അമ്മ ആസ്ഥാന മന്ദിരമായി തയ്യാറാക്കിയിരിക്കുന്നത്. നടി, നടന്മാർക്ക് സൗകര്യമായിരുന്ന് കഥകൾ കേൾക്കാനുള്ള സൗകര്യം ഉൾപ്പടെ കെട്ടിടത്തിൽ സജീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News