‘പിഷാരടി നിങ്ങള്‍ നമ്മുടെ മഹാസംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്’; ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രതിഷേധവുമായി അബ്ദുള്ളക്കുട്ടി

സംവിധായകനും നടനും അവതാരകനുമായ രമേഷ് പിഷാരടിക്കെതിരെ ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. രമേഷ് പിഷാരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെയാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

പാറക്കെട്ടില്‍ കണ്ണുമടച്ചിരിക്കുന്ന ഫോട്ടോയ്ക്ക് മടിറ്റേഷന്‍ എന്നാണ് പിഷാരടി ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇതാണ് അബ്ദുള്ളക്കുട്ടിയെ പ്രകോപിപ്പിച്ചത്. ഇത് ഇന്ത്യയുടെ മഹത്തായ സംസ്കാരത്തെ അപമാനിക്കുന്നതാണെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ വാദം

‘പിഷാരടി… നിങ്ങൾ നമ്മുടെ മഹാസംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്,’ എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ മറുപടി കമന്റ്. പിഷാരടിയുടെ ചിത്രത്തിനൊപ്പം അബ്ദുള്ളക്കുട്ടിയുടെ കമന്റും വലിയ ചർച്ചയായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like