ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞുമറിയത്തിന് സമ്മാനവുമായി ബോളിവുഡ് താരം ആലിയ ഭട്ട്;സന്തോഷം പങ്കുവെച്ച് താരം

മറിയത്തിനായി ആലിയ അയച്ച സമ്മാനങ്ങളുടെ ചിത്രമാണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ആലിയ സമ്മാനിച്ച ഉടുപ്പുകളുടെയും കുറിപ്പിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദി അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍.

നേരത്തെ ആലിയ ഭട്ടിന്റെ ആരാധകനാണ് താനെന്ന് ദുല്‍ഖര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. മകള്‍ മറിയം ആലിയയെ പോലെ വളരണം എന്നാഗ്രഹിക്കുന്നു എന്ന് ഒരു അഭിമുഖത്തിനിടെ ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. ആലിയയോട് ക്രഷ് അല്ല, ഒരു അഭിനേതാവ് എന്ന നിലയില്‍ ഇഷ്ടമാണെന്നും അവരുടെ കുറച്ച് സിനിമകള്‍ കണ്ടിട്ടുണ്ടെന്നും താരം പറഞ്ഞു.

2011ല്‍ ആണ് ദുല്‍ഖര്‍ അമാല്‍ സൂഫിയയെ വിവാഹം ചെയ്തത്. 2017ല്‍ ആണ് ദുല്‍ഖറിനും അമാലിനും മറിയം അമീറ ജനിച്ചത്. മകളുടെ വിശേഷങ്ങളും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അതേസമയം, തമിഴ് ചിത്രം ഹേയ് സിനാമികയുടെ ഷൂട്ടിംഗ് ആണ് ദുല്‍ഖര്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

കുറുപ്പ് ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. വീണ്ടും ബോളിവുഡിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ് താരം ഇപ്പോള്‍. മിഷന്‍ മംഗള്‍, പാഡ്മാന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ആര്‍. ബാല്‍കിയുടെ ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News