കുഞ്ഞു കുഞ്ഞാലി’ ലിറിക്കൽ വീഡിയോ സോങ് ഏറ്റെടുത്ത് ആരാധകർ

മലയാളി പ്രേക്ഷകരും സിനിമാ ലോകവും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’. കാത്തിരിപ്പിനൊടുവിൽ ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുയുകയാണ് അണിയറ പ്രവർത്തകർ.

ചിത്ര പാടിയ ‘കുഞ്ഞുകുഞ്ഞാലിക്ക് ഒന്നുറങ്ങേണം’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വിട്ടിരിക്കുന്നത് . ഹരി നാരായണന്റെ വരികൾക്ക് റോണി റാഫേലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

100കോടി ബജറ്റില്‍ ഒരുങ്ങുന്ന ആദ്യ ബ്രഹ്മാണ്ഡ മലയാളചിത്രമായ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ മാര്‍ച്ച് 26 ന് തിയെറ്ററുകളില്‍ എത്തും. ഫെബ്രുവരി അഞ്ചിന് ‘കുഞ്ഞുകുഞ്ഞാലി’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങുമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ മുൻപ് അറിയിച്ചിരുന്നു.


കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യേണ്ടതായിരുന്നു. കോവിഡും ലോക്ഡൗണും കാരണം തിയേറ്ററുകള്‍ പൂട്ടിയതോടെ സിനിമാ ഇന്‍ഡസ്ട്രി പ്രതിസന്ധിയിരുന്നു. പ്രിയദര്‍ശന്റെ സ്വപ്ന ചിത്രമായ മരയ്ക്കാറില്‍ കുഞ്ഞാലി മരയ്ക്കാര്‍ നാലാമനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാറുടെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിനോടൊപ്പം വന്‍താരനിരയാണ് അണിനിരക്കുന്നത്.

പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി,പ്രഭു കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, മാമുക്കോയ
ഇന്നസെന്റ്,നന്ദു,ഹരീഷ് പേരടി ,സുരേഷ്‌കൃഷ്ണ ,മാലപാർവതി തുടങ്ങിയവരുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News