സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്രസംഘം

സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്രസംഘം. നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയ സംഘം വരും ദിവസങ്ങളില്‍ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തണമെന്നും നിര്‍ദേശിച്ചു.

കൊല്ലത്ത് വച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രസംഘം സംസ്ഥാനത്തിനുള്ള പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയത്. പ്രതിദിന കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിലവിലെ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തണം.

പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി. ആര്‍ടിപിസിആര്‍ പരിശോധനകളാണ് കൂട്ടേണ്ടത്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

വിദേശത്ത് നിന്നും കൂടുതല്‍ പേര്‍ കേരളത്തിലെക്ക് എത്തുന്ന സാഹചര്യത്തിലാണ് കേന്ദ്ര സംഘത്തിന്റെ നിര്‍ദ്ദേശം. നിയമസഭാ തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ ഇളവുകള്‍ നല്‍കേണ്ടെന്നും കേന്ദ്രസംഘം നിര്‍ദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News