ഇതൊരു ക്രൈം ത്രില്ലര്‍, ട്വന്റി 20 പോലൊരു സിനിമ’; ‘അമ്മ’ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം, വീഡിയോ –

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ കൊച്ചിയിലെ പുതിയ ആസ്ഥാനമന്ദിരം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സംഘടനാ രൂപീകരണത്തിന്റെ 25ാം വര്‍ഷത്തിലാണ് സ്വന്തം ആസ്ഥാനമന്ദിരം എന്ന മോഹം യാഥാര്‍ത്ഥ്യമായിരിക്കുന്നത്. മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ ഈ പുതിയ കെട്ടിടത്തിലൂടെ ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ മലയാള സിനിമയ്ക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനായി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. ഏകദേശം 135 ഓളം പേര്‍ ഇതില്‍ അഭിനയിക്കുന്നുണ്ട്. ഇതൊരു മഹത്തായ സിനിമയാണ്. ട്വന്റി 20 പോലൊരു സിനിമയാണ്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ടി.കെ രാജീവ് കുമാര്‍ എഴുതിയിരിക്കുന്നു.

ഇതൊരു ക്രൈം ത്രില്ലറാണ്. പ്രിയദര്‍ശനും രാജീവ് കുമാറും ചേര്‍ന്ന് ചിത്രം സംവിധാനം ചെയ്യുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. അതേസമയം, പത്തു കോടിയിലേറെ രൂപ ചെലവിട്ടാണ് മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലിന്റെ ആഗ്രഹമായിരുന്നു അമ്മയ്ക്ക് സ്വന്തമായൊരു ആസ്ഥാനം എന്നാണ് ഇടവേള ബാബു ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഒരു സാംസ്‌കാരിക കേന്ദ്രം എന്ന രീതിയില്‍ പ്രവര്‍ത്തിക്കാനാവശ്യമായ സജ്ജീകരണങ്ങളും മന്ദിരത്തിലുണ്ട്. നാടക ശില്‍പ്പശാലകളും, ആര്‍ട്ട് എക്സിബിഷന്‍സും ഒക്കെ സംഘടിപ്പിക്കാം. അതിനൊപ്പം അഭിനേതാക്കള്‍ക്ക് തിരക്കഥ കേള്‍ക്കാനുള്ള പ്രത്യേക സംവിധാനവുമുണ്ട്.

താരങ്ങള്‍ക്ക് വന്ന് തിരക്കഥ കേള്‍ക്കാനും, എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കുമൊക്കെ വന്ന് പറയാനും വേണ്ടി 5 ഗ്ലാസ് ചേംബറുകളാണ് മന്ദിരത്തില്‍ ഉള്ളത്. ഒപ്പം ഓഡിറ്റോറിയവുമുണ്ട്. അവിടെ സിനിമ പ്രദര്‍ശിപ്പിക്കാം, പൂജകള്‍ നടത്താം. ഭാരവാഹികള്‍ക്ക് പ്രത്യേക ഓഫീസ് മുറികളും ഓഫീസ് സ്റ്റാഫുകളും ഇവിടെയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News