
കാലടി സര്‍വ്വകലാശാലയില്‍ അസി. പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനത്തിനുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ നിനിത കണിച്ചേരി ജോലിയില്‍ പ്രവേശിക്കുന്നത് തടയാന്‍ നീക്കം നടന്നു.
നിനിതയ്ക്ക് ലഭിച്ച നിയമനം മൂന്ന് പേരുടെ വ്യക്തിപരമായ താത്പര്യത്തിലുണ്ടായ വിവാദമാണെന്നും വ്യക്തിതാത്പര്യം സംരിക്കാന്‍ ഈ മൂന്ന് പേര്‍ ഉപജാപം നടത്തിയെന്നും എം.ബി രാജേഷ്.
നീക്കം ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന പ്രമുഖനൊപ്പം ജോലി ചെയ്യുന്ന ആള്‍ക്കുവേണ്ടിയാണെന്നും ജോലിക്ക് ചേര്‍ന്നാല്‍ നിയമനത്തില്‍ ക്രമക്കേട് ആരോപിക്കുമെന്ന് നിനിതയെ ഭീഷണിപ്പെടുത്തിയെന്നും രാജേഷ് പറഞ്ഞു.
ജോലിയില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുമെന്നും ഭീഷണിപ്പെടുത്തി. കൂടാതെ ഇന്റര്‍വ്യൂവിന് മുന്‍പ് തന്നെ നിനിതയെ അയോഗ്യയാക്കാന്‍ ശ്രമമുണ്ടായെന്നും എം.ബി രാജേഷ് പറഞ്ഞു.
സമ്മര്‍ദ്ദത്തിനും ഭീഷണിക്കും വഴങ്ങില്ല എന്ന് തീരുമാനിച്ചപ്പോള്‍ വിവാദമാക്കുകയായിരുന്നു, രാഷ്ട്രീയമല്ല, വ്യക്തിതാല്‍പര്യമാണ് പ്രശ്‌നമെന്നും രാജേഷ് ആരോപിച്ചു.സ്വാഭാവികമായിട്ടും ഒരു പ്രശ്നം കയ്യില്‍ കിട്ടിയപ്പോള്‍ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തു.
ഇന്റര്‍വ്യൂവിന് മുമ്പ് നിനിതയെ അയോഗ്യയാക്കാന്‍ ശ്രമമുണ്ടായി എന്ന് ആരോപിച്ച രാജേഷ്, പിന്‍ വാങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തിയ കത്ത് പുറത്തുവിടുമെന്നും പറഞ്ഞു.
31 ന് രാത്രി നിനിതയ്ക്ക് മൂന്നാമതൊരാള്‍വഴി കത്ത് എത്തിച്ചു. എന്തു തീരുമാനിച്ചു എന്ന് ഇടനിലക്കാരനായ ഒരാള്‍ അന്വേഷിക്കുന്നുവെന്നും രാജേഷ് ആരോപിച്ചു.
എന്നെയും എന്റെ സുഹൃത്തിനെയും ഇടനിലക്കാന്‍ വിളിച്ചു. പരാതി എന്തിനാണ് ഉദ്യോഗാര്‍ത്ഥിക്ക് എത്തിച്ചതെന്നും രാജേഷ് ചോദിച്ചു. ആദ്യം ജോലിക്ക് പ്രവേശിക്കാന്‍ ആലോചിച്ചിരുന്നില്ല, പിന്നീട് ഭീഷണി വന്ന സാഹചര്യത്തിലാണ് ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ നിനിതയുടെ പി.എച്ച്.ഡിക്കെതിരെ പരാതിയുണ്ടെന്നായിരുന്നു ഉയര്‍ന്ന ആരോപണം. അതുംപൊളിഞ്ഞു. ഇതോടെ ഇന്റര്‍വ്യൂവിന് മുന്‍പ് അയോഗ്യയാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇന്റര്‍വ്യൂവിലും ഈ ശ്രമം നടന്നുവെന്നാണ് ചിലരുടെ വെളിപ്പെടുത്തലില്‍ നിന്ന് മനസിലാകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here