പണം വാങ്ങി വഞ്ചിച്ചെന്ന പരാതി; സണ്ണി ലിയോണിന്‍റെ പ്രതികരണം.

പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് നടപടി. 2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് പൂവാറിൽ വെച്ച് താരത്തെ ചോദ്യം ചെയ്തത്.

അതെ സമയം താൻ പണം വാങ്ങി മുങ്ങിയതല്ലെന്നു ബോളിവുഡ് നടി സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിനു മൊഴി നൽകി. 5 തവണ പരിപാടിക്കായി ഡേറ്റ് നൽകിയിട്ടും സംഘാടകനു പരിപാടി നടത്താൻ ആയില്ല. സംഘാടകരുടെ അസൗകര്യമാണ് ഇതിനു കാരണം. എപ്പോൾ ആവശ്യപ്പെട്ടാലും പരിപാടിയിൽ പങ്കെടുക്കുമെന്നും സണ്ണി ലിയോൺ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News