ചുരുളി സയൻസ് ഫിക്ഷനോ?; ടൈം ലൂപ്പെന്ന് ഐഎഫ്എഫ്കെ ഫേസ്ബുക്ക് പോസ്റ്റ്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചുരുളി ടൈം ലൂപിനെ ആസ്പദമാക്കിയുള്ള സയൻസ് ഫിക്ഷനെന്ന് സൂചന നൽകി ഐഎഫ്എഫ്കെയുടെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ്. മൈലാടുംപറമ്പിൽ ജോയ് എന്ന വ്യക്തിയെ അന്വേഷിച്ചു പോകുന്നവർ ഒരു ടൈം ലൂപ്പിൽ അകപെട്ടുപോകുന്നുവെന്നാണ് ചുരുളിയുടെ കഥയെക്കുറിച്ചുള്ള ഐഎഫ്എഫ്കെ പോസ്റ്റ്. ചിത്രം മേളയിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Step 2: Place this code wherever you want the plugin to appear on your page.

In his recent outing, Churuli, Lijo Jose Pellisseri tells the tale of people who go in search of a man named…

Posted by International Film Festival of Kerala – IFFK Official on Friday, 5 February 2021

കാടിന്റെ പശ്ചാത്തലത്തിലാണ് ചുരുളിയുടെ കഥ പറയുന്നത്. 19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. ഹരീഷാണ്. ജോജു, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനതാരങ്ങൾ. സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കിവരും ചിത്രത്തിൽ വേഷമിടുന്നു. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍.

ചുരുളി കൂടാതെ മത്സര വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്നും ജയരാജിന്റെ ഹാസ്യവും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സിനിമ വിഭാഗത്തിലേയ്ക്ക് മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത ഹിന്ദി ചിത്രം കോസ, അക്ഷയ് ഇന്ദിക്കറിന്റെ മറാത്തി ചിത്രം സ്ഥല്‍ പുരാണ്‍ എന്നിവയും തിരഞ്ഞെടുത്തു.

കെ പി കുമാരന്‍റെ ഗ്രാമവൃക്ഷത്തിലെ കുയില്‍, മഹേഷ് നാരായണന്‍റെ സി യു സൂണ്‍, ഡോണ്‍ പാലത്തറയുടെ സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം, ഖാലിദ് റഹ്മാന്‍റെ ലവ്, വിപിന്‍ ആറ്റ്ലിയുടെ മ്യൂസിക്കല്‍ ചെയര്‍, ജിതിന്‍ ഐസക് തോമസിന്‍റെ അറ്റന്‍ഷന്‍ പ്ലീസ്, കാവ്യ പ്രകാശിന്‍റെ വാങ്ക്, നിതിന്‍ ലൂക്കോസിന്‍റെ പക- ദ് റിവര്‍ ഓഫ് ബ്ലഡ്, സെന്ന ഹെഗ്ഡെയുടെ തിങ്കളാഴ്ച നിശ്ചയം, ശംഭു പുരുഷോത്തമന്‍റെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്‍റെ ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, സനല്‍കുമാര്‍ ശശിധരന്‍റെ കയറ്റം എന്നീ ചിത്രങ്ങളും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News