ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സിഡിറ്റില്‍ യുഡിഎഫ് നേതാക്കളുടെ ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചതിന്റെ രേഖകള്‍ പുറത്ത്

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സിഡിറ്റില്‍ നേതാക്കളുടെ ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചതിന്റെ രേഖകള്‍ പുറത്ത്. മന്ത്രിമാര്‍ നേരിട്ട് ഇടപെട്ടാണ് പലരെയും സിഡിറ്റില്‍ തിരികി കയറ്റിയത്. ഇത് മറച്ച് വച്ചാണ് ഇടതു സര്‍ക്കാര്‍ ചട്ടപ്രകാരം സിഡിറ്റില്‍ നടത്തിയ നിയമനങ്ങള്‍ക്ക് എതിരെ ആരോപണവുമായി ഇപ്പോള്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സിഡിറ്റില്‍ നടത്തിയ സ്ഥിരം നിയമനങ്ങളിലെ പട്ടിക പേരുകാരില്‍ ചിലര്‍ ഇവരാണ്. 2015-ല്‍ നിയനമനം ലഭിച്ച റജുല, ഹബീബ, ആരിഫാ ബീവി എന്നിവര്‍ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്റെ ബന്ധുക്കള്‍.

ബിന്ദു ഹലീല്‍ കെപിസിസി അംഗത്തിന്റെ ഭാര്യ. മേരി ജീന്‍ തിരുവനന്തപുരം ഡിസിസി അംഗത്തിന്റെ ഭാര്യ, സെയിന്‍ലാബ്ദീന്‍ ആലപ്പുഴ കോണ്‍ഗ്രസ് ഡിസിസി അംഗത്തിന്റെ ബന്ധു. കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയുടെ സഹോദരിയുടെ മകള്‍ ലക്ഷ്്മി, കുടാതെ കോണ്‍ഗ്രസ് നേതാക്കളുടെ അടുത്ത ബന്ധുക്കളായ സൗമ്യ, സിന്ധു, ജീനാ സുഭാഷ് എന്നവരും ഈ പട്ടികയില്‍ കടന്നുകൂടി. ഈ ഘട്ടത്തില്‍ സ്ഥിരം നിയമനം ലഭിച്ച 55 പേരില്‍ 22 പേരും യുഡിഎഫ് നേതാക്കളുടെ അടുത്ത ബന്ധുക്കളും കോണ്‍ഗ്രസ് നേതാക്കളുടെ ശുപാര്‍ശയില്‍ സിഡിറ്റില്‍ എത്തിയവരുമാണ്.

കെ.കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് നേതാക്കളുടെ സ്വാധീനത്തില്‍ സിഡിറ്റില്‍ കയറിക്കൂടിയ പലരും 2008-ല്‍ സ്ഥിരപ്പെട്ടു. ഇവരില്‍ കുമാരി പ്രഭ മന്ത്രിയായിരുന്ന വി എസ്് ശിവകുമാറിന്റെ അഡീഷണല്‍ പി എസിന്റെ ഭാര്യയാണ്, കൂടാതെ കോണ്‍ഗ്രസ് യൂണിയന്‍ നേതാക്കളായ ഭരത് തമ്പി, രോഹിത് പണിക്കര്‍, ഗണപതി എന്നിവര്‍ക്കും നിയമനം ലഭിച്ചു. ഇത്തവണ പ്രവര്‍ത്തനപരിചയത്തിന്റെ അടിസ്ഥാനത്തില്‍ മാനദണ്ഡപ്രകാരമാണ് സിഡിറ്റിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചത്.

പ്രവര്‍ത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ നിയമനം ലഭിച്ചവരില്‍ നിരവധി പേര്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകരായവരും യൂണിയന്‍ നേതാക്കളുമടക്കമുണ്ട്. ഇത് മറച്ച് വച്ചാണ് ഇടതു സര്‍ക്കാര്‍ ചട്ടപ്രകാരം സിഡിറ്റില്‍ നടത്തിയ നിയമനങ്ങള്‍ക്ക് എതിരെ ആരോപണവുമായി ഇപ്പോള്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News