നവകേരളം-യുവകേരളം; പൊതു വിദ്യാലയങ്ങളില്‍ ലോകോത്തര വിദ്യാഭ്യാസം ഉറപ്പാക്കാനായി: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ യുവത്വവുമായി സംവാദിക്കുന്ന പരിപാടികളില്‍ ആദ്യത്തേത് ഇന്ന് തിരുവനന്തപുരത്ത് നടന്നു. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നിരവധി വികസന പദ്ധതികളാണ് അദ്ദേഹം വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചത്. തിരുവനന്തപുരം കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മികവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ പീന സഹായം പദ്ധതി സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലേക്ക് പഠിക്കാന്‍ വിദേശത്ത് നിന്ന് കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ മേഖലയെ മാറ്റും. ദേശിയ അന്താരാഷ്ട്ര നിലവാരത്തില്‍ നമുക്ക് സ്ഥാനം പിടിക്കണം.

ഉന്നത വിദ്യാഭ്യാസരംഗത്ത് കോളേജ് പ്രവേശനവും ക്ലാസുകള്‍ ആരംഭിക്കുന്നതും പരീക്ഷകള്‍ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതും സമയബന്ധിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചില സമയങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വൈകുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ സമയത്ത് ലഭിക്കേണ്ടത് വിദ്യാര്‍ത്ഥിയുടെ അവകാശമാണ്.

നവകേരളം-യുവകേരളം-ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി ആശയസംവാദം നടത്തുകയായിരുന്നു മുഖ്യമന്ത്രി പിണറായിവിജയന്‍. ഉന്നത വിദ്യാഭ്യാസ നിലവാരം കാലാനുസൃകമായി മാറ്റാനുള്ള നടപടി കൈക്കൊള്ളുമെന്നും കുട്ടികള്‍ക്ക് മികവുറ്റ അക്കാദമിക്ക് നിലവാരം നല്‍കാന്‍ സര്‍വ്വകലാശാലകളുടെ പശ്ചാത്തല സൗകര്യം വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്ന വിദ്യാഭ്യാസമായിരിക്കണം നാം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്ന വിദ്യാഭ്യാസമായിരിക്കണം നമ്മുടേത്. സര്‍വ്വകലാശാലകളുടെ പശ്ചാത്തല സൗകര്യം വര്‍ദ്ധിപ്പിക്കും. പൊതു വിദ്യാലയങ്ങളില്‍ ലോകോത്തര വിദ്യാഭ്യാസം ഉറപ്പാക്കാനായെന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനായെന്നും കുട്ടികള്‍ക്ക് മികവുറ്റ അക്കാദമിക്ക് നിലവാരം നല്‍കുമെന്നും ഇതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറ് ലക്ഷത്തി എമ്പതിനായിരം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ കൂടുതലായി എത്തിയത്. പൊതു വിദൃാലയങ്ങളില്‍ ലോകോത്തര വിദ്യാഭ്യസം ഉറപ്പാക്കാനായി.

കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനായി. ഇതാണ് സര്‍ക്കാരിന്റെ കാലത്ത് വന്ന മാറ്റം. ഉന്നത വിദൃാഭൃാസത്തെ കാലാനുസൃതമായി മാറ്റും ഗവേഷണം, ശാസ്ത്രീയമായ മാറ്റം അത് കൂടിയാകണം നമ്മുടെ ലക്ഷ്യം. ഡിജിറ്റല്‍ ലോകത്ത് ആര്‍ക്കും പ്രവേശനം നിഷേധിക്കപെടരുത് എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിനാണ് കെ ഫോണ്‍ പദ്ധതി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മികവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ പീന സഹായം പദ്ധതി സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

കേരളത്തിലേക്ക് പഠിക്കാന്‍ വിദേശത്ത് നിന്ന് കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ മേഘലയെ മാറ്റും. ഉന്നത വിദൃാഭൃാസ രംഗത്ത് ലോകത്തെ അതിപ്രഗത്ഭരായ അദ്ധൃാപകരുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ വരുത്തുന്ന മാറ്റം മൂലം ഇത്തരത്തിലുണ്ടാകുന്ന കാലതാമസം അവസാനിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയുടെ ഭാഗമായി സര്‍വകലാശാലകളില്‍ സേവനാവകാശം നടപ്പാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം തൊഴിലും ചെയ്യാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്.

ഔഷധസസ്യ രംഗത്തെ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഈ രംഗത്ത് ഗവേഷണം ശക്തിപ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. വിദ്യാഭ്യാസ രംഗത്തും ഗവേഷണം വര്‍ധിക്കേണ്ടതുണ്ട്. ഇത് നാടിന്റെ വികസനത്തിന് സഹായിക്കും. ഗവേഷണ കുതുകികളായ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാവണം. ഇത് നമ്മുടെ സമ്പദ്ഘടനയ്ക്ക് പുതിയ മാനം നല്‍കുന്നതിന് വഴിവയ്ക്കും.

വിവിധ വിഷയങ്ങള്‍ ഏകോപിപ്പിച്ചുള്ള കോഴ്‌സുകളും തൊഴിലധിഷ്ഠിത കോഴ്‌സുകളും ആരംഭിക്കണമെന്നാണ് കാണുന്നത്. ഇതോടൊപ്പം നൈപുണ്യ വികസന പരിപാടികളും വേണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിക്കണം. സര്‍വകലാശാലകളും കോളേജുകളും ഇത്തരത്തില്‍ മാറണം. ദേശീയതലത്തില്‍ പത്തിനുള്ളിലും അന്താരാഷ്ട്രതലത്തില്‍ നൂറിനുള്ളിലും സ്ഥാനം നേടാന്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാവണം. വിദ്യാര്‍ത്ഥികളില്‍ സംരംഭക താത്പര്യം വര്‍ധിപ്പിക്കുന്ന തരത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറണം.

സ്റ്റാര്‍ട്ട് അപ്പുകളും കൂടുതല്‍ ശക്തിപ്പെടുത്തും. ഉന്നത നിലവാരം പുലര്‍ത്തുന്ന അധ്യാപകരും കൂടുതല്‍ സ്റ്റാഫും വിദഗ്ധരും പണ്ഡിതരുമെല്ലാം സര്‍വകലാശാലകളില്‍ വേണം. പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം സംഭവിച്ചു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇത് സാധ്യമാക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News