ശൂരനാട് രാജശേഖരന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നല്‍കുമെന്ന് സൂചന

ശൂരനാട് രാജശേഖരന് ഇനി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നല്‍കാന്‍ ആലോചന. കൊല്ലം ഡിസിസി പ്രസിഡന്റായ ബിന്ദുകൃഷ്ണക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തൊ, ചാത്തന്നൂരൊ സീറ്റ് നല്‍കിയേക്കും. അതേ സമയം ഫോര്‍വേര്‍ഡ് ബ്ലോക്കിനും പിസി വിഷ്ണുനാഥിനും കൊല്ലം ജില്ലയില്‍ സീറ്റ് നല്‍കരുതെന്ന നിലപാടിലാണ് ഐ ഗ്രൂപ്.

കെപിസിസി ഭാരവാഹിയായ ശൂരനാട് രാജശേഖരനും കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയും കൊല്ലം സീറ്റിനായി ഉറച്ച നിലപാട് എടുത്തതോടെയാണ് ശൂരനാട് രാജശേഖരന് കെപിസിസി നേതൃത്വം രാജ്യസഭാ സീറ്റെന്ന വാഗ്ദാനം വെച്ചു നീട്ടുന്നത്.

കുന്നംകുളം സീറ്റ് നല്‍കാമെന്ന ഓഫര്‍ ശൂരനാട് നിരസിക്കുകയും ജില്ല വിട്ട് മത്സരിക്കാനില്ലെന്ന് നിലപാടറിയിച്ചു തുടര്‍ന്നാണ് ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് നല്‍കാമെന്ന് അറിയിച്ചത്.

എന്നാല്‍ ഈ വാഗ്ദാനം ശൂരനാട് രാജശേഖരന്‍ സ്വീകരിക്കുമെന്ന് ഉറപ്പില്ല കാരണം ഇപ്പോഴത്തെ സാഹചര്യം മാറിയാല്‍ രാജ്യസഭാസീറ്റ് ജലരേഖയാകുമൊ എന്ന ആശങ്കയുണ്ട്.

മുന്നോക്ക സമുധായത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ഒരാളെ അയച്ചിട്ട് 18 വര്‍ഷമായി ഇതും ശൂരനാടിനെ പരിഗണിക്കാന്‍ കാരണമായി. അതേ സമയം ബിന്ദുകൃഷ്ണയെ കൊല്ലത്തൊ ചാത്തന്നൂരിലൊ മത്സരിപ്പിക്കാനാണ് ആദ്യ സര്‍വ്വേയിലെ നീക്കം.

കടുത്ത എ ഗ്രൂപ് കാരനും ഐ ഗ്രൂപ് കാരെ ശത്രുവായി കരുതുന്ന പിസി വിഷ്ണുനാഥിനെ കൊല്ലം ജില്ലയില്‍ മത്സരിപിക്കാനുള്ള നീക്കത്തെ ഐ ഗ്രൂപ് തടയും. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയ വിഷ്ണുനാഥ് കൊല്ലം ജില്ലയില്‍ മത്സരിക്കുന്നത് നെഗറ്റീവ് റിസള്‍ട്ട് സൃഷ്ടിക്കുമെന്ന് ഐ ഗ്രൂപ് വിലയിരുത്തല്‍.

പത്തനാപുരത്ത് ചാമകാലജ്യോതികുമാര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങി കഴിഞ്ഞു.ലീഗില്‍ നിന്ന് പുനലൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് സൈമണ്‍ അലക്‌സിനേയൊ സഞ്ജയ്ഖാനിനയൊ പരിഗണിക്കും.

ഐ.എന്‍.റ്റി.യു.സി.ചന്ദ്രശേഖരനും കൊട്ടാരകര,കുണ്ടറ സീറ്റിനായി ശ്രമിക്കുന്നുണ്ടെങ്കിലും കെപിസിസി പ്രസിഡന്റിന്റെ നിലപാട് നിര്‍ണ്ണായകമാകും.ചടയമംഗലം സീറ്റിനായി മുസ്ലീം ലീഗും, പ്രയാര്‍ ഗോപാലകൃഷ്ണനും കരുക്കള്‍ നീക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News