കര്‍ഷക പ്രധിരോധത്തില്‍ സ്തംഭിച്ച് അതിര്‍ത്തികള്‍; വഴിതടയല്‍ സമരം അവസാനിച്ചു

കര്‍ഷക പ്രധിരോധത്തില്‍ സ്തംഭിച്ച് അതിര്‍ത്തികള്‍.കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത വഴിതടയല്‍ സമരം അവസാനിച്ചു .ദില്ലി , യുപി, ഉത്തരാഖണ്ഡ് ഒഴികെയുള്ള ദേശീയ- സംസ്ഥാന പാതകള്‍ കര്‍ഷകര്‍ ഉപരോധിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരിക്കണക്കിന് പേര് വഴിതടയല്‍ സമരത്തിന്റെ ഭാഗമായി

ദേശിയ സംസ്ഥാന പാതകള്‍ തടഞ്ഞുകൊണ്ടുള്ള കര്‍ഷക സമരം അവസാനിച്ചു. സമാധാനപരമായി സമരം നടത്താനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് കര്‍ഷകര്‍ വഴിതടയല്‍ സമരം നടത്തിയത്. രാവിലെ 12 മുതല്‍ വൈകീട്ട് 3 വരെയാണ് വഴി തടഞ്ഞത്.സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകള്‍ ആളാണ് സമരത്തില്‍ പങ്കെടുത്തത്.

സമരത്തില്‍ കുടുങ്ങികിടക്കുന്ന യാത്രക്കാര്‍ക്ക് ഭക്ഷണവും കുടിവെള്ളവും കര്‍ഷകര്‍ വിതരണം ചെയ്തു. അടിയന്തര ആവശ്യങ്ങള്‍ക്കായി പോകുന്ന വാഹനങ്ങളെ കര്‍ഷകര്‍ തടഞ്ഞില്ല.

കേന്ദ്രം കര്‍ഷകരോട് അവഗണന തുടരുകയാണെങ്കില്‍ ദേശിയ തലത്തില്‍ സമരം വ്യാപിപ്പിക്കാന്‍ ആണ് കര്‍ഷകരുടെ തീരുമാനം. രാജ്യത്തുടനീളം കര്‍ഷക മഹാ പഞ്ചായത്ത് യോഗം ചേരാനും, ദേശിയ തലത്തില്‍ അംബാനി – അദാനി ബഹിഷ്‌കരണത്തന് ആഹ്വനം നല്‍കാനും തീരുമാനം ആയിട്ടുണ്ടെന്ന് അഖിലേന്ത്യ കിസാന്‍ സഭ നേതാവ് കൃഷ്ണപ്രസാദ് വ്യക്തമാക്കി.

വഴിതടയല്‍ സമരത്തില്‍ കുടുങ്ങിയ യാത്രക്കാരോട് കര്‍ഷകരുടെ പ്രശ്‌നങ്ങളും.കേന്ദ്രം നടത്തുന്ന അവഗണനയും കര്‍ഷകര്‍ വിവരിച്ചു. അതേ സമയം കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിച്ചേര്‍ന്ന ആനി രാജയെ അടക്കം 50ഓളം പേരെ പോലിസ് അറസ്‌റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News