
വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പാരന്റിംഗ് ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.
കുട്ടികളോടുളള ആത്മാര്‍ത്ഥമായ സ്‌നേഹത്തിന്റെ അഭാവം മൂലമല്ല മറിച്ച് ശാസ്ത്രീയമായ രക്ഷാകര്‍ത്തൃത്വത്തെ കുറിച്ചുളള അവബോധമില്ലായ്മയാണ് രക്ഷിതാക്കള്‍ രക്ഷാകര്‍ത്തൃത്വത്തില്‍ പലപ്പോഴും പരാജയപ്പെടുന്നത് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സങ്കീര്‍ണമായ നിരവധി വെല്ലുവിളികളാണ് കുട്ടികള്‍ അനുദിനം നേരിട്ടുകൊണ്ടിരിക്കുന്നത്.
പല കുട്ടികളുംഈ വെല്ലുവിളികളെ നേരിടാനാവാതെ വിവിധ സ്വഭാവ വൈകാരിക മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന അവസ്ഥ നിലനില്‍ക്കുന്നു എന്നുളളത് യാഥാര്‍ത്ഥ്യമാണ്. കുട്ടികളെ പല അനാരോഗ്യകരമായ പ്രവണതകളിലേയ്ക്കും ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ അവര്‍ക്കു ചുറ്റും നിലനില്‍ക്കുന്നുമുണ്ട്.
കുട്ടികളുടെ വളര്‍ച്ചാഘട്ടത്തിലും പെരുമാറ്റ രൂപീകരണത്തിലും അവര്‍ സ്വീകരിയ്‌ക്കേണ്ട മാര്‍ഗങ്ങളെ കുറിച്ച് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നമ്മുടെ നാട്ടില്‍ വേണ്ടത്ര സംവിധാനങ്ങളുമില്ല. ഈയൊരു സാഹചര്യത്തിലാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ പാരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഉത്തരവാദിത്ത്വ രക്ഷാകര്‍ത്തൃത്വത്തെ കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കാനും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിംഗ് സൗകര്യം ഒരുക്കുന്നതിനും ആവശ്യാനുസരണം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും റഫറല്‍ അടിസ്ഥാനത്തില്‍ വിദഗ്ദ്ധ പരിചരണം ഉറപ്പാക്കാനും പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളായാണ് ഗുഡ് പാരന്റിംഗ് ക്ലിനിക്കുകളെ വിഭാവനം ചെയ്തിട്ടുളളത്.
158 കേന്ദ്രങ്ങളിലാണ് പാരന്റിംഗ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക.കേരളത്തിലെ എല്ലാ ബ്ലോക്കുകളിലും കോര്‍പറേഷനുകളിലും ഓരോ കേന്ദ്രങ്ങള്‍ എന്ന രീതിയിലാണ് ഗുഡ് പാരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.
നിലവില്‍ ബ്ലോക്ക്, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തലങ്ങളില്‍ ഐ.സി.ഡി.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രിഷന്‍ ക്ലിനിക്കുകളുടെ പശ്ചാത്തല സൗകര്യംപ്രയോജനപ്പെടുത്തിയാണ് പാരന്റിംഗ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക.
ബ്ലോക്കുതലത്തിലുള്ള ശിശു വികസന ഓഫീസിനോട് അനുബന്ധമായാണ് ഇവയുടെ പ്രവര്‍ത്തനം. പാരന്റിംഗ് ക്ലിനിക്കുകള്‍ക്ക് പരിശീലനം ലഭിച്ച സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കും. എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 മണി വരെ ക്ലിനിക്ക് പ്രവര്‍ത്തിക്കും. തുടര്‍ന്ന് ആവശ്യമെങ്കില്‍ ദിവസങ്ങളുടെ എണ്ണവും സേവന സമയവും ദീര്‍ഘിപ്പിക്കുന്നതാണ്.
സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ കൃതജ്ഞത രേഖപ്പെടുത്തി. സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. കിരണ്‍, സ്റ്റേറ്റ് അഡോളസന്റ് ഹെല്‍ത്ത് പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, മെഡിക്കല്‍ കോളേജ് സൈക്യാര്‍ട്രി വിഭാഗം പ്രൊഫസര്‍ ഡോ. അനില്‍കുമാര്‍, അസോ. പ്രൊഫസര്‍ ഡോ. അരുണ്‍ ബി. നായര്‍, ബെംഗലൂര്‍ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വൈസ് പ്രസിഡന്റ് ഫാ. ജോയി ജെയിംസ്, ഐസിപിഎസ് പ്രോഗ്രാം മാനേജര്‍ വി.എസ്. വേണു, അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here