ചെപ്പോക്ക് ടെസ്റ്റ് ഇംഗ്ലണ്ടിന് മുന്നേറ്റം ; ജോ റൂട്ടിന് ഇരട്ട സെഞ്ചുറി

ചെപ്പോക്ക് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് മികച്ച നേട്ടം. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശക ടീം 8 വിക്കറ്റ് നഷ്ടത്തില്‍ 555 എന്ന നിലയിലാണ്. ഇരട്ട സെഞ്ചുറി നേടിയ നായകന്‍ ജോ റൂട്ടിന്റെ ഇരട്ട സെഞ്ചുറിയാണ് ഇംഗ്ലണ്ട് ബാറ്റിംഗിന് കരുത്തേകിയത്.

ജോ റൂട്ട് തന്നെയായിരുന്നു ചെപ്പോക്കിലെ രണ്ടാം ദിനത്തിലും ഹീറോ.നാലാം വിക്കറ്റില്‍ ബെന്‍സ്റ്റോക്ക്‌സിനൊപ്പവും അഞ്ചാം വിക്കറ്റില്‍ ഒല്ലി പോപ്പിനെ കൂട്ടുപിടിച്ചും നായകന്‍ ജോ റൂട്ട് മികച്ച ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിന് മികച്ച ടോട്ടല്‍ അസാധ്യമായില്ല.

82 റണ്‍സെടുത്ത സ്റ്റോക്ക്‌സിനെ നദീമിന്റെ പന്തില്‍ പുജാര ക്യാച്ചെടുത്ത് പുറത്താക്കി. അശ്വിനായിരുന്നു 34 റണ്‍സെടുത്ത ഒല്ലി പോപ്പിന്റെ അന്തകന്‍. പുള്‍ ഷോട്ടിലൂടെയും സ്വീപ്പ് ഷോട്ടിലൂടെയും കട്ട് ഷോട്ടിലൂടെയും അനായാസം റണ്‍സ് നേടിയ റൂട്ട് ഇന്ത്യക്കെതിരായ ആദ്യ ഇരട്ട സെഞ്ചുറിയാണ് ഇംഗ് ചെപ്പോക്കില്‍ കുറിച്ചത്.

ടെസ്റ്റ്കരിയറില്‍ റൂട്ടിന്റെ അഞ്ചാം ഡബിള്‍ സെഞ്ചുറി കൂടിയാണിത്. 377 പന്തില്‍ 19 ബൗണ്ടറിയും രണ്ട് സിക്‌സറുകളും ഉള്‍പ്പടെ 218 റണ്‍സ് നേടിയ റൂട്ടിനെ ഷഹബാസ് നദീം ലെഗ് ബിഫോറില്‍ കുരുക്കി.

30 റണ്‍സെടുത്ത ജോസ് ബട്ട്‌ല റെയും അക്കൗണ്ട് തുറക്കും മുമ്പെ ജോഫ്ര ആര്‍ച്ചറെയും ഇഷാന്ത് ശര്‍മ പവലിയനിലെത്തിച്ചതോടെ ഇംഗ്ലണ്ട് റണ്‍നിരക്കിന് വേഗം നിലച്ചു. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 555 റണ്‍സെന്ന നിലയിലാണ്. 28 റണ്‍സുമായി ഡോം ബെസും ആറ് റണ്‍സോടെ ജാക്ക് ലീച്ചുമാണ് ക്രീസില്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here