20 രൂപയെ ചൊല്ലി തര്‍ക്കം; ഇഡ്ലി കച്ചവടക്കാരനെ ക്രൂരമായി കൊലപ്പെടുത്തി

20 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 26കാരനായ വഴിയോര ഇഡ്ലി കച്ചവടക്കാരനെ ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം.

വെള്ളിയാഴ്ച രാവിലെയാണ് ഇഡ്ലി കച്ചവടക്കാരനെ മൂന്ന് അജ്ഞാത ഉപഭോക്താക്കള്‍ കൊലപ്പെടുത്തിയത്. മീര റോഡിലെ നയാ നഗര്‍ പൊലീസ് സ്റ്റേഷനില്‍ മൂന്ന് പ്രതികള്‍ക്കെതിരെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു.

വീരേന്ദ്ര യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ കണ്ടെത്താന്‍ മീരാ ഭയന്ദര്‍-വസായ് വിരാര്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച, മൂന്ന് ഉപഭോക്താക്കള്‍ ഇദ്ദേഹത്തിന്റെ റോഡ് അരികിലുള്ള കടയില്‍ വന്ന് 20 രൂപ തിരിച്ച് കിട്ടാനുണ്ടെന്ന് പറഞ്ഞ് തര്‍ക്കം ആരംഭിക്കുകയായിരുന്നു.

താമസിയാതെ ഇതിന്റെ പേരില്‍ തര്‍ക്കം ഉടലെടുക്കുകയും അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. മൂവരും കച്ചവടക്കാരനെ തള്ളിയിട്ടതിനെ തുടര്‍ന്ന് അയാള്‍ താഴെ വീഴുകയും തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തര്‍ക്കത്തിന് ശേഷം മറ്റുള്ളവര്‍ വീരേന്ദ്ര യാദവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരിച്ചിരുന്നതായി ഡോക്ടര്‍ പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here