‘മമ്മൂക്കാ.. പ്രായം കുറക്കാന്‍ ഇങ്ങള് കഴിക്കുന്ന മരുന്ന് കുറച്ച് എനിക്കും തരുമോ?’; സ്‌പെക്‌സ് വെച്ച് കിടിലന്‍ ലുക്കിലെത്തി മമ്മൂക്ക, ഞെട്ടിത്തരിച്ച് ആരാധകര്‍

മമ്മൂക്കാ.. പ്രായം കുറക്കാന്‍ ഇങ്ങള് കഴിക്കുന്ന മരുന്ന് കുറച്ച് എനിക്കും തരുമോ?.. സ്‌പെക്‌സ് വെച്ച് കിടിലന്‍ ലുക്കിലെത്തിയ മമ്മൂക്കയോട് ഫേസ്ബുക്കില്‍ ആരാധകന്‍ ചോദിച്ചതിങ്ങനെയാണ്. ആരെയും ആകര്‍ഷിക്കുന്ന പുത്തന്‍ ഹെയര്‍ സ്റ്റൈലില്‍  മമ്മൂക്ക ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം നിമിഷനേരങ്ങള്‍ക്കകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഏറെ നാളുകള്‍ക്ക് ശേഷമാണ് മാസ്‌ക്ക് വെക്കാതെ മമ്മൂക്ക തന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്.

‘ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പ്രായം തളര്‍ത്താത്ത സൗന്ദര്യവും കാലം തളര്‍ത്താത്ത അഭിനയ കുലപതിയും,’ ’70 അല്ല  110 വയസ്സ് കഴിഞ്ഞാലും ഞങ്ങടെ മമ്മൂക്ക ഇതുപോലെ തന്നെയാണ് കാലം മാറുമ്പോഴും മാറാത്ത ഏക മനുഷ്യന്‍’, ‘എഴുപത് വയസ്സിന്റെ ഏഴഴക്’.. എന്നിങ്ങനെ പ്രേക്ഷകരുടെ കമന്റുകളുടെ പ്രവാഹമാണ് മമ്മൂക്കയുടെ പുത്തന്‍ ചിത്രത്തിന് താഴെ. കാലങ്ങള്‍ എത്ര കഴിഞ്ഞാലും മമ്മൂക്കയ്ക്ക് മാത്രം ഒരുമാറ്റവുമില്ലെന്ന് ആരാധകര്‍ പറയുന്നു. മമ്മൂക്കയുടെ പുത്തന്‍ ഷര്‍ട്ടും ഹെയര്‍ സ്റ്റൈലും കൂളിംഗ് ഗ്ലാസും ആരാധകര്‍ക്ക് ഇമ്മിണി പിടിച്ചമട്ടാണ്. മമ്മൂക്ക പലപ്പോഴും തിരഞ്ഞെടുക്കാറുള്ള കൂളിംഗ് ഗ്ലാസുംകളും ഹെയര്‍ സ്‌റ്റൈലും വസ്ത്രങ്ങളുമെല്ലാം ട്രെന്റിംഗ് ആകാറുമുണ്ട്.

അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മമ്മൂക്ക ഇതേ ഗെറ്റപ്പിലാണ് എത്തിയത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു പൊതു ചടങ്ങിനെത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് പുറത്തിറങ്ങാറുള്ള മമ്മൂക്ക ഇന്ന് ചടങ്ങിന് മാസ്‌ക് ധരിച്ചെത്തിയതുമായി ബന്ധപ്പെട്ട് ഒരു രസകരമായ സംഭവം കൂടി നടന്നു. ചടങ്ങിനിടെ പ്രസംഗിക്കാന്‍ എത്തിയ മമ്മൂട്ടിയോട് സിദ്ദിഖ് നടത്തിയ രസകരമായ അഭ്യര്‍ഥന ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മൈക്കിന് മുന്നില്‍ മാസ്‌ക് ധരിച്ച് സംസാരിക്കാനെത്തിയ മമ്മൂക്കയോട് പറഞ്ഞു. ‘മാസ്‌ക് ഒന്ന് മാറ്റാമോ മമ്മൂക്ക ഇവര്‍ മുഖമൊന്ന് കണ്ടോട്ടെ..’ ഒരു ചിരി പാസാക്കി മമ്മൂക്ക മാസ്‌ക് മാറ്റി സംസാരം തുടങ്ങി. എനിക്ക് രോഗം ഉണ്ടെങ്കില്‍ മറ്റാര്‍ക്കും അത് പകരാതിരിക്കാനാണ് മാസ്‌ക് വച്ചതെന്നും മമ്മൂട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News