
വിദ്യാഭ്യാസ മേഖലയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ ചരിത്രത്തില്‍ പുതിയൊരദ്ധ്യായം എഴുതിച്ചേര്‍ത്ത ദിവസമാണിന്നെന്ന് എം സ്വരാജ് എം എല്‍ എ.
ഈ ചരിത്ര പ്രഖ്യാപനം കേരളമേറ്റുവാങ്ങിയപ്പോള്‍ ആഹ്ലാദത്തിന്റെ നിറവിലായിരുന്നു തൃപ്പൂണിത്തുറയെന്നും മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ച 111 കെട്ടിടങ്ങളില്‍ 4 എണ്ണം തൃപ്പൂണിത്തുറയിലായിരുന്നുവെന്നും സ്വരാജ് പറയുന്നു.
വരും തലമുറകള്‍ മികച്ച സൗകര്യങ്ങളോടെ പഠിച്ചു വളരട്ടെയെന്നും അവരാണ് നാടിന്റെ പ്രതീക്ഷകളാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.
പുതുചരിത്രം രചിച്ച ദിവസം ..
വിദ്യാഭ്യാസ മേഖലയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ ചരിത്രത്തില്‍ പുതിയൊരദ്ധ്യായം എഴുതിച്ചേര്‍ത്ത ദിവസമാണിന്ന്.
ഇന്നൊരു ദിവസം 111 സ്‌കൂള്‍ കെട്ടിടങ്ങളാണ് ബഹു. കേരള മുഖ്യമന്ത്രി സ. പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചത് .വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥും ധനകാര്യ മന്ത്രി ഡോ. ടി.എം.തോമസ് ഐസക്കും മറ്റ് മന്ത്രിമാരും പങ്കെടുത്ത ചടങ്ങില്‍ നൂറ്റിപ്പതിനൊന്ന് സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു.
ഈ ചരിത്ര പ്രഖ്യാപനം കേരളമേറ്റുവാങ്ങിയപ്പോള്‍ ആഹ്ലാദത്തിന്റെ നിറവിലായിരുന്നു തൃപ്പൂണിത്തുറ. മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ച 111 കെട്ടിടങ്ങളില്‍ 4 എണ്ണം തൃപ്പൂണിത്തുറയിലായിരുന്നു.
തൃപ്പൂണിത്തുറ ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ , എരൂര്‍ കെ.എം യു പി സ്‌കൂള്‍ , മരട് മാങ്കായില്‍ വിഎച്ച് എസ് സി എന്നീ മൂന്ന് വിദ്യാലയങ്ങളിലായാണ് ആധുനിക രീതിയില്‍ പണികഴിപ്പിച്ച മനോഹരമായ 4 കെട്ടിടങ്ങള്‍ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
വരും തലമുറകള്‍ മികച്ച സൗകര്യങ്ങളോടെ പഠിച്ചു വളരട്ടെ, അവരാണ് നാടിന്റെ പ്രതീക്ഷകള്‍ ….

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here