പാമ്പുകളെ തിരിച്ചറിയാൻ “സ്നേക്ക് പീഡിയ”

പാമ്പുകളെ തിരിച്ചറിയുന്ന വിഷയത്തിൽ നമുക്ക് എപ്പോഴും ഒരു സംശയമുണ്ട് .ഏത് പാമ്പാണ് ? അത് അപകടകാരിയാണോ ?എന്തൊക്കെയാണ് ചികിഝകള്‍ ? തുടങ്ങി നിരവധി സംശയങ്ങള്‍.എന്നാല്‍ ഇനി അത്തരത്തിലുള്ള സംശയങ്ങള്‍ ഒഴിവാക്കാം.

ഈ വക സംശയങ്ങള്‍ക്ക് ഉള്ള ഉത്തരമാണ് Snakepedia എന്ന ഈ മൊബൈൽ അപ്ലിക്കേഷൻ.ശാസ്ത്ര വിദഗ്ധരും പ്രകൃതിസ്നേഹികളും INFOCLINIC എന്ന ഡോക്ടർമാരുടെ facebook കൂട്ടായ്മയും ചേർന്നാണ് ഈ മൊബൈൽ ആപ്ലികേഷൻ തയ്യാറാക്കിയിരിക്കുന്നത്.

കണക്കുകള്‍ പ്രകാരം ലോകത്തിലാകെ മൂവായിരത്തി അറുനൂറോളം ഇനം പാമ്പുകളുണ്ട്. അതിൽ മുന്നൂറിലധികം ഇനങ്ങൾ നമ്മുടെ രാജ്യത്ത് തന്നെയുണ്ട്. കേരളത്തിലാകട്ടെ പന്ത്രണ്ട് കുടുംബങ്ങളിലായി നൂറിലധികം ഇനം പാമ്പുകളാണുള്ളത്.

ഇവയുടെ എഴുനൂറിലധികം ചിത്രങ്ങളാണ് ഈ ആപ്പിലുള്ളത്. താരതമ്യേന വിരളവും എന്നാൽ നിരുപദ്രവകാരികളും, പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയും, കാഴ്ചയിൽ തീരെ ചെറുതുമായ കവചവാലൻ പാമ്പുകളെ ഒഴിവാക്കിയാൽ, 72 സ്പീഷീസുകളിലുള്ളവലിയ പാമ്പുകളുടെ 675 ലധികം ചിത്രങ്ങൾ ഇതില് ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തുമുള്ള 130-ൽ പരം പേരുടെ കഠിന പ്രയത്നത്തിന്‍റെ ഫലമാണ് ഈചിത്രങ്ങള്‍..

എന്തൊക്കയാണ് ഈ മൊബൈൽ അപ്ലിക്കേഷനില്‍ ഉള്ളത്‍‍?

1. പാമ്പുകളെ അവയുടെ ഇംഗ്ളീഷ് പേരിന്റേയോ, മലയാളം പേരിന്റേയോ, ശാസ്ത്രനാമത്തിന്റേയോ ആദ്യ അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായി കണ്ടുപിടിക്കനുള്ള SEARCH option
2.വിഷവീര്യമുള്ള പാമ്പുകളെ മാത്രം ഉൾപ്പെടുത്തിയ അപകടകാരികളായ പാമ്പുകൾ എന്ന ഭാഗം
3.മനുഷ്യർക്ക് അപകടകരമല്ലാത്ത പാമ്പുകളെ മാത്രം ഉൾപ്പെടുത്തിയ അപകടകാരികളല്ലാത്ത പാമ്പുകൾ എന്ന ഭാഗം
4.ഓരോയിനം പാമ്പുകളേയും കൃത്യമായി തിരിച്ചറിയാനുള്ള ഇൻഫോഗ്രാഫിക്സ്
5.വിദഗ്ദ്ധരോട് ചോദിക്കാനുള്ള സംവിധാനം
6.പാമ്പു കടി ഏറ്റാല്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷയെ കുറിച്ചുള്ള വിവരങ്ങള്‍
7.വിഷചികിത്സാസൗകര്യമുള്ള ആശുപത്രികളുടെ ലിസ്റ്റ്
8.വിഷചികിത്സ രീതികള്‍
9.ആപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍
10.പാമ്പുകളെ കുറിച്ചുള്ള കെട്ടുകഥകളുടേയും അന്ധവിശ്വാസങ്ങളുടേയും വിവരങ്ങള്‍11.കേരളത്തിലെപാമ്പുരക്ഷകരുടെ വിവരങ്ങള്‍
12.കേരളത്തിലെ പാമ്പുകളുടെ ലിസ്റ്റ്
13.പാമ്പുകളുടെ ആവാസസ്ഥലം
14.പാമ്പുകളുടെ ശബ്ദരേഖ

എന്നിവയാണ് ഈ മൊബൈൽ അപ്ലിക്കേഷനില്‍ ഉള്ളത്. Snakepedia ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വളരെ ലളിതമായ ഭാഷയിൽ മലയാളത്തിന് പ്രാധാന്യം നൽകി രൂപകല്പന ചെയ്ത ഈ ആപ്പിൽ വിവരണങ്ങളും ശബ്ദരേഖയും ഇംഗ്ലീഷിലും ലഭ്യമാണ്.

ശാസ്ത്രീയമായ ചികിത്സയുടെ പ്രാധാന്യവും അശാസ്ത്രീയമായ പ്രവൃത്തികളുടെ പരിണിത ഫലങ്ങളും ഏവരിലുംഎത്തിക്കുവാനും പാമ്പുകളെ കുറിച്ചുള്ള ശരിയായ അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് നൽകുവാനും സ്നേക്പീഡിയ സഹായകരമാകും എന്നതില്‍ സംശയമില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here