
മലയാളസിനിമയുടെ ഹാസ്യചക്രവര്‍ത്തി ജഗതി ശ്രീകുമാര്‍ അദ്ദേഹത്തിന്‍റെ സിനിമയിലൂടെ ഇന്നും സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്. സിനിമ കഴിഞ്ഞാല്‍ തന്‍റെ ഭ്രമം ഫ്രീ ടൈമിൽ ഇരുന്ന് രണ്ട് പെഗ് അടിക്കുക എന്നതാണെന്ന് ജഗതി പറയുന്നു. കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ജഗതി ഇക്കാര്യം വെളിപ്പെടുത്തിയത്.
‘നന്നായി ഭക്ഷണം കുക്ക് ചെയ്യാൻ അറിയാം. നന്നായി കോഴി കറി ഉണ്ടാക്കും. കഞ്ഞി പയർ ചമ്മന്തി ഒക്കെ ആണെന്ന് ആഹാരം. അത് സിനിമയില്ലെങ്കിലും എനിക്ക് കിട്ടും എന്നാണ് എന്റെ വിശ്വാസം. അധികം മോഹങ്ങൾ വസ്ത്രങ്ങളോടില്ല. പിന്നെയുള്ളത് ഫ്രീ ടൈമിൽ ഇരുന്ന് രണ്ട് പെഗ് അടിക്കുക എന്നതാണ്.
കോളേജിൽ പഠിക്കുന്ന കാലത്ത് പുകവലിക്കുംമായിരുന്നു. പിന്നീട് ശബ്ദത്തിന് പ്രശ്നം ഉണ്ടായപ്പോൾ എനിക്ക് തന്നെ തോന്നി നിര്‍ത്താമെന്ന്. അമ്മ പറയുമായിരുന്നു ഒരു കലാകാരൻ എന്ന് പറയുമ്പോൾ നിന്റെ ശബ്ദം, നിന്റെ മുഖം, നിന്റെ ആരോഗ്യം ഇതൊക്കെ ആണ് ഏറ്റവും പ്രധാനപ്പെട്ടത് എന്ന്. അതിന് ഹാനികരമാകുന്ന വിധത്തിൽ ഒന്നും ചെയ്യരുതെന്ന്.’
രംഗത്ത് ഉപയോഗിക്കേണ്ട സാധനങ്ങളുമായി ഒരു ബന്ധം സ്ഥാപിക്കണം. ഉദാഹരണമായി വാതിലിന് ഇടയിൽ കൈവെച്ച് അടയ്ക്കുന്നത് പലർക്കും സാധാരണ ജീവിതത്തിൽ സംഭവിക്കുന്നതാണ്. കാറിൽ നിന്നിറങ്ങുമ്പോൾ ഡോറിനിടയിൽ വിരൽ പെട്ടുപോകുക. ഇതൊക്കെ നിത്യജീവിതത്തിൽ സംഭവിക്കുന്നതാണ് പലർക്കും. ഇതൊക്കെ എനിക്കും സംഭവിച്ചിട്ടുണ്ട്.
ഒരു പ്രാവശ്യം കാറിൽ എന്റെ കൈ കുടുങ്ങി പോയിട്ടുണ്ട്. കിലുക്കത്തിൽ തിലകനെ കാണാൻ എത്തുമ്പോൾ ജനാലയുടെ കണ്ണാടി നാക്കുകൊണ്ട് തുടക്കുന്ന ഒരു രംഗം ഉണ്ടല്ലോ. അത് അപ്പോൾ തോന്നിയതാണ്. തുണികൊണ്ട് തുടക്കാൻ ഉള്ള മാനസികാവസ്ഥ ഒന്നുമില്ല. അതുകണ്ട് പ്രിയൻ ഒരുപാട് നേരം ചിരിക്കുകയും ചെയ്തു.
‘പ്രിയൻ ഏറ്റവും കൂടുതൽ ഇംപ്രൊവൈസേഷനിൽ സ്ഥാനം തരുന്ന ആളാണ്. ഒറ്റ ദൂഷ്യമേ ഉള്ളൂ. പുള്ളി ചിരിച്ചുകൊണ്ടിരിക്കും ടേക്ക് എടുക്കില്ല.’ ജഗതി പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here