‘അച്ഛനും വൈക്കം ചന്ദ്രശേഖരന്‍ മാമനും’ ഓര്‍മ്മച്ചിത്രം പങ്കുവെച്ച് മുകേഷ്

ഒരുകാലത്ത് മലയാള നാടകവേദികളെ ഒരുപിടി നല്ല നാടകങ്ങള്‍കൊണ്ട് അവിസ്മരണീയമാക്കിയ വ്യക്തികളാണ് നടന്‍ മൂകേഷിന്റെ പിതാവും നാടകകൃത്തും എഴുത്തുകാരനുമായ ഒ മാധവനും വൈക്കം ചന്ദ്രശേഖരന്‍ നായരും. ഇപ്പോള്‍ ഈ കൂട്ടുകെട്ട് വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് നടനും എംഎല്‍എയുമായ മുകേഷ്.

1983 ല്‍ മുകേഷിന്റെ അച്ഛന്‍ ഒ മാധവനും വൈക്കം ചന്ദ്രശേഖരനുമായുള്ള പഴയചിത്രം പങ്കുവയ്ക്കുകയാണ് മുകേഷ്. ‘1983 അച്ഛനും വൈക്കം ചന്ദ്രശേഖരന്‍ മാമനും’ എന്ന് തലക്കെട്ടോടെയാണ് മുകേഷ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഒ മാധവന്‍ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ കൂട്ടുകെട്ട് പ്രശസ്തമായിരുന്നു. പണ്ട് കെ.പി.എ.സിയില്‍ നിന്ന് അഭിപ്രായ ഭിന്നതമൂലം തെറ്റിപ്പിരിഞ്ഞ ഒ. മാധവന്‍ കാളിദാസകലാകേന്ദ്രം നാടകഗ്രൂപ്പ് തുടങ്ങിയകാലം.

ഒ.എന്‍.വിയും, ജി.ദേവരാജനും വൈക്കം ചന്ദ്രശേഖരന്‍ നായരെ സമീപിച്ച് ഒരു നാടകമെഴുതി കൊടുക്കുവാന്‍ നിര്‍ബന്ധിച്ചപ്പോള്‍ എഴുതിയയതാണ് അന്നത്തെ പ്രശസ്ത നാടകങ്ങളിലൊന്നായ ‘ഡോക്ടര്‍’. കാളിദാസ കലാകേന്ദ്രത്തിന്റെ പ്രഥമ നാടകമായി ഡോക്ടര്‍ മാറി. ഡോക്ടര്‍ നാടകം പിന്നീട് സിനിമയായപ്പോള്‍ ആദ്യമായി കഥയും സംഭാഷണവും എഴുതിയതും വൈക്കം തന്നെയായിരുന്നു.

അന്ന് പ്രൊഫഷണല്‍ നാടക ഗ്രൂപ്പിന് നാടകമെഴുതി കൊടുക്കുന്ന പ്രമുഖ നാടകരചയിതാവായിരുന്നു വൈക്കം ചന്ദ്രശേഖരന്‍ നായര്‍. മലയാളത്തിലെ പ്രശസ്തനായ ഒരു നോവലിസ്റ്റും നാടകകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാഹിത്യ-സാംസ്‌കാരിക വിഭാഗത്തില്‍ സജീവമായ ഇദ്ദേഹം ജനയുഗം പത്രത്തിന്റെയും വാരികയുടെയും ആരംഭപ്രവര്‍ത്തകരില്‍ ഒരാളാണ്. കമ്മ്യൂണിസത്തോടൊപ്പം ദാര്‍ശനിക ചിന്തകളിലും വൈക്കം താത്പര്യം പുലര്‍ത്തിയിരുന്നു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ആദ്യ കാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഒ മാധവന്‍ എന്ന നാടകകുലപതി. നാടക സംഘമായ കാളിദാസ കലാ കേന്ദ്രത്തിന്റെ സ്ഥാപകന്‍ കൂടിയായ ഇദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News