കേന്ദ്രസര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് വിച്ഛേദനം ബാധിച്ചത് വിദ്യാര്‍ത്ഥികളെ ; കര്‍ഷക സമര വേദികളില്‍ വിദ്യാര്‍ഥികളും

കര്‍ഷക സമരം നടക്കുന്ന അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദനം ദുരിതത്തിലാഴ്ത്തിയത് പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയാണ് നടക്കുന്നത്. അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യത്തിന് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയതോടെ ക്ലാസ്സുകളില്‍ കയറാന്‍ ബുദ്ധിമുട്ടുകയാണ് വിദ്യാര്‍ഥികള്‍.

പരീക്ഷകള്‍ അടുത്തുകൊണ്ടിരിക്കുമ്പോഴാണ് കര്‍ഷക സമരത്തിന്റെ പേരില്‍ കേന്ദ്രം ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. ഡിജിറ്റല്‍ ഇന്ത്യയെന്ന് വാ തോരാതെ സംസാരിക്കുന്ന പ്രധാനമന്ത്രി, ഇന്റര്‍നെറ്റ് നിരോധനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ ഭാവി കൂടി നശിപ്പിക്കുകയാണെന്ന് വിദ്യാത്ഥികള്‍ അഭിപ്രായപ്പെട്ടു.

തങ്ങളുടെ വിദ്യാഭ്യാസം നേടാനുള്ള മൗലികാവകാശത്തെ ഇല്ലാതാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. സര്‍ക്കാറിനോട് പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് കര്‍ഷക സമരത്തിന് നിരവധി വിദ്യാര്‍ഥികളാണ് ഐക്യദാര്‍ഢ്യമായി എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News