കോട്ടയത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടി കൊന്നു

കോട്ടയത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടി കൊന്നു. കോട്ടയം തിരുവാതുക്കല്‍ പതിനാറില്‍ ചിറയിലാണ്  സംഭവം. വേളൂര്‍ കാര്‍ത്തിക ഭവനില്‍ 78 വയസുള്ള സുജാതയാണ് കൊല്ലപ്പെട്ടത്.

മകന്‍ ബിജുവിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന ഇയാള്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുള്ള വഴക്കിനിടെ അമ്മയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പിതാവ് തമ്പി ആശുപത്രിയില്‍ ചികില്‍സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News