പാലക്കാട് ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു

ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് നഗരത്തിനു അടുത്ത് പൂളക്കാട് ആണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്.

ആമില്‍ എന്ന ആറു വയസുകാരനെ ആണ് അമ്മ ഷാഹിദ കഴുത്തറുത്ത് കൊന്നത്. വീട്ടിലെ കുളിമുറിയില്‍ വച്ചാണ് സംഭവം.

കൊലപാതകത്തിനു പിന്നില കൊരണം വ്യക്തമല്ല. സംഭവത്തില്‍ പ്രതിയായ അമ്മ പോലീസ് കസ്റ്റഡിയിലാണ്.

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് കൊലപാതകം നടന്നത്. അമ്മയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

കൊലപാതകത്തിന് ശേഷം അമ്മ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. വിശദമായി ചോദ്യം ചെയ്താലേ കാരണം വ്യക്തമാകു എന്ന്  ജില്ലാ പൊലിസ് മേധാവി ആർ .വിശ്വനാഥ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here