കെ സുരേന്ദ്രന്‍ ഗുരുത്വം ഇല്ലാത്ത നേതാവ്; ശോഭാ സുരേന്ദ്രന് പക്വതയില്ല: തുറന്നടിച്ച് പി പി മുകുന്ദന്‍

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. കെ സുരേന്ദ്രന്‍ ഗുരുത്വം ഇല്ലാത്ത നേതാവാണെന്നും എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്നതില്‍ പരാജയമാണെന്നും പി പി മുകുന്ദന്‍ പറഞ്ഞു.

ശോഭ സുരേന്ദ്രന് കാര്യങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാനുള്ള പക്വത ആയിട്ടില്ലെന്നും പി പി മുകുന്ദന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ അസംതൃപ്തര്‍ ഉണ്ടെങ്കില്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരുമയോടെ മുന്നോട്ടു കൊണ്ടുപോവുകയാണ് ഒരു നേതാവിന്റെ കഴിവെന്ന് പി പി മുകുന്ദന്‍ പറഞ്ഞു.

കെ സുരേന്ദ്രന് അക്കാര്യത്തില്‍ വിജയിക്കാനായില്ല.മുതിര്‍ന്ന നേതാക്കളെ ബഹുമാനിക്കുകയും അഭിപ്രായം തേടുകയും വേണം. പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ആളാണ് മുകുന്ദന്‍ എന്ന പ്രസ്താവന സുരേന്ദ്രന്‍ തിരുത്തുമെന്നാണ് പ്രതീക്ഷ. അത്തരം പ്രസ്ഥാവനയിലൂടെ ഗുരുത്വം ഇല്ലാത്ത നേതാവാണ് സുരേന്ദ്രനെന്ന് തെളിഞ്ഞതായും പി പി മുകുന്ദന്‍ കുറ്റപ്പെടുത്തി.

ശോഭ സുരേന്ദ്രന്‍ ഒരു നേതാവിനു വേണ്ട പക്വത ആര്‍ജ്ജിച്ചിട്ടില്ല. പ്രശ്‌നങ്ങളെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ അറിയില്ലെന്നും പി പി മുകുന്ദന്‍ പറഞ്ഞു

ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ബി ജെ പിക്ക് തിരഞ്ഞെടുപ്പില്‍ നല്ല പ്രകടനം കാഴ്ചയ്ക്കാനായില്ല
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ രണ്ടായിരത്തോളം വോട്ടുകള്‍ നഷ്ടപ്പെട്ടത് ഗൗരവത്തോടെ കാണണമെന്നും പി പി മുകുന്ദന്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel