ജീവനം പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ജീവനം പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ സംസ്ഥാന തല പ്രഖ്യാപനം പത്തനംതിട്ടയില്‍ നടന്നു.

സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ക്ക് വിധേരായകുന്നവരുടെ പുനരധിവാസമെന്നതാണ് ജീവനം പദ്ധതി. ഗുരുതര പരുക്കേല്‍ക്കുന്നവരും മരണപ്പെടുന്നവരുടെ ആശ്രിതരുമാണ് പദ്ധതിയുടെ പരിധിയില്‍ വരുക.

ജീവനം പദ്ധതി പ്രഖ്യാപനത്തിന്റെ സംസ്ഥാന തല ഉത്ഘാടനം പത്തനംതിട്ടയില്‍ നടന്നു. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി പദ്ധതിയുടെ ഉത്ഘാടന നിര്‍വഹിച്ചു. മറ്റ് ജില്ലകളില്‍ പദ്ധതി ആരംഭിക്കുന്നതിന്നുള്ള സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചു.

സാമൂഹിക മാനസിക പിന്തുണയും വൈദ്യ സഹായത്തിന് പുറമേ നിയമ പരിരക്ഷ, ധനസഹായം എന്നിവ പദ്ധതി ഉറപ്പു വരുത്തും.

കുറ്റകൃത്യത്തിന് ഇരയാകുന്നവര്‍ക്ക് വേണ്ട പരിഗണന കിട്ടാത്ത സാഹചര്യത്തില്‍ പ്രത്യേക സഹായ പദ്ധതി ആശ്വാസമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.

വയോജന ദിന്ന ശേഷി സൗഹൃദശബരിമലയ്ക്കായി പ്രൊബേഷന്‍ ഓഫീസ് നടപ്പാക്കിയ സുദര്‍ശനം പദ്ധതിയുടെ മാഗസിന്റെ ദ്യശ്യാവിഷ്‌കാരത്തിന്റയും പ്രകാശനം ചടങ്ങില്‍ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News