
മന്ത്രവാദി ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച് പണവും സ്വര്‍ണ്ണാഭരണങ്ങളും കൈക്കലാക്കി മുങ്ങുന്ന പ്രതി അറസ്റ്റില്‍. മലപ്പുറം സ്വദേശി ശിഹാബുദ്ദീനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വിവിധ ജില്ലകളിലായി 40 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മന്ത്രവാദിയാണെന്ന് സ്വയം പരിചയപ്പെടുത്തി ബന്ധം സ്ഥാപിച്ച ശേഷമാണ് ഇയാള്‍ സ്ത്രീകളെ പീഡനത്തിനിരയാക്കിയിരുന്നത്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്നും ശിഹാബുദ്ദീന്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ കോഴിക്കോട് സ്വദേശിനി പരാതി നല്‍കിയതോടെയാണ് ഇയാള്‍ കുടുങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കല്‍ നിന്നും 14 ഓളം സിം കാര്‍ഡുകള്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ചികിത്സയുടെ പേര് പറഞ്ഞായിരുന്നു ഇയാള്‍ പീഡിപ്പിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here