കത്വ കേസ്: യൂത്ത് ലീഗിന്റെ അഭിഭാഷകന്‍ മുബീന്‍ ഫാറൂഖിക്കെതിരെ ഗുരുതര ആരോപണം; ഇരയുടെ കുടുംബം തനിക്കുനല്‍കിയ വക്കാലത്ത് പിന്‍വലിപ്പിച്ചത് മുബീനെന്ന് അഭിഭാഷക ദീപിക സിംഗ് രജാവത്ത് കൈരളി ന്യൂസിനോട്

കത്വ കേസില്‍ സ്വന്തം അഭിഭാഷകനായി  യൂത്ത് ലീഗ് അവതരിപ്പിച്ച മുബീൻ ഫാറൂഖിക്കെതിരെ ഗുരുതര ആരോപണം. ഇരയുടെ കുടുംബം തനിക്ക്  നല്‍കിയ വക്കാലത്ത്പി ന്‍വലിപ്പിച്ചത് മുബീൻ ഫാറൂഖിയെന്ന് അഡ്വ. ദീപിക സിംഗ് രജാവത്ത് കൈരളി ന്യൂസിനോട്.

കത്വ കേസില്‍ തുടക്കം മുതല്‍ സജീവമായി ഇടപെട്ടയാളായിരുന്നു ദീപികാ സിംഗ് രജാവത്ത്. ആരോപണത്തില്‍ ലീഗ് നേതൃത്വം മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

കത്വ ഫണ്ട് തട്ടിപ്പില്‍  കൃത്യമായ രേഖകള്‍ ഹാജരാക്കാതെ പ്രതിരോധത്തിലാണ് യൂത്ത് ലീഗ്.  ആരോപണം ചെറുക്കാന്‍  കേസ് നടത്തിപ്പിന്  ചുമതലപ്പെടുത്തിയെന്ന് കാണിച്ച് മുബീന്‍  റൂഖിയെന്ന അഭിഭാഷകനെ ഹാജരാക്കുകയായിരുന്നു   ചെയ്തത്.

ഇയാള്‍ക്കെതിരെയാണ് ഗുരുതര ആരോപണമുയര്‍ന്നിരിക്കുന്നത്. ഇരയുടെ കുടുംബം തനിക്ക്  നല്‍കിയ  വക്കാലത്ത് പിന്‍വലിക്കാൻ കാരണം  മുബീൻ ഫാറൂഖിയെന്ന് അഭിഭാഷക ദീപിക സിംഗ്  രജാവത്ത് കൈരളി ന്യൂസിനോട് പറഞ്ഞു.

കത്വ കേസിന്‍റെ തുടക്കം മുതല്‍ സജീവമായി ഇടപെടുകയും സുപ്രീംകോടതിയിലും, ജമ്മുകശ്മീര്‍ ഹൈക്കോടതിയിലും കുടംബത്തിന് സൗജന്യനിയമസഹായം നല്‍കിയതും ദീപികാ സിംഗ് രജാവത്തായിരുന്നു.  വിഷയം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് വിശദീകരിച്ച്    യൂത്ത് ലീഗ് ഒഴിഞ്ഞു മാറി.
ആരോപണത്തില്‍ ലീഗ് നേതൃത്വം മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ആവശ്യപ്പെട്ടു. ആരോപണം തണുപ്പിക്കാന്‍ മുബീന്‍ ഫറൂഖിയെ ഉയര്‍ത്തിക്കൊണ്ടുവന്ന യൂത്ത് ലീഗ് പുതിയ വെളിപ്പെടുത്തലോടെ ദീപികാ സിംഗിനെതിരായ നീക്കത്തിനും മറുപടി പറയേണ്ട സ്ഥിതിയിലായി.
കൂടാതെ പിരിച്ചെടുത്ത പണം കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന ലീഗ് നേതാക്കളുടെ വാദവും അഭിഭാഷക തള്ളി. കേരളത്തില്‍ നിന്നും കേസ് നടത്തിപ്പിനായി ഒരുരൂപ പോലും ലഭിച്ചിട്ടില്ലെന്ന് കത്വയിലെ ഇരയുടെ അഭിഭാഷകയായ ദീപികാ സിങ് രജാവത്ത് പറഞ്ഞു.കേരളത്തില്‍ നിന്ന് കേസ് നടത്തിപ്പിനായി ആരെങ്കിലും പണം പിരിച്ചു എന്നത് ആശ്ചര്യജനകമാണ്. പണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. ജമ്മു ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് താന്‍ പൂര്‍ണമായും സൗജന്യമായാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുബീന്‍ ഫറൂഖി എന്ന അഭിഭാഷകന് ഈ കേസ് നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ദീപിക പറഞ്ഞു. അഡ്വ.മുബീന്‍ ഫറൂഖിയ്ക്ക് പണം നല്‍കിയെന്നായിരുന്നു യൂത്ത് ലീഗിന്റെ ന്യായീകരണം.

യൂത്ത് ലീഗ് മുന്‍ ദേശീയ സമിതിയംഗമായ യൂസഫ് പടനിലമാണ് കത്വ-ഉന്നാവോോ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചത്. പിരിച്ചെടുത്ത പണത്തില്‍ നിന്ന് ഒരു രൂപ പോലും ആര്‍ക്കും നല്‍കിയിട്ടില്ല. നേതാക്കള്‍ സ്വന്തം ആവശ്യത്തിന് പണം ദുരുപയോഗിക്കുകയായിരുന്നു എന്നാണ് ആരോപണം.

ആരോപണം ശക്തമായതിനെ തുടര്‍ന്ന് യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ച് 9.36 ലക്ഷം രൂപ കത്വ കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന് ആവകാശപ്പെട്ടിരുന്നു. അഞ്ച് ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നല്‍കിയെന്നും നേതാക്കള്‍ പറഞ്ഞിരുന്നു. ഈ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here