ഗ്രെറ്റക്കും റിഹാനക്കും പിന്നാലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഹോളിവുഡ് നടി സുസന്‍ സാറന്‍ഡനും

കർഷക പ്രക്ഷോഭത്തെ പിന്തുണച്ച്​ ഹോളിവുഡ്​ നടി സൂസൻ സാറൻഡൻ. ഗ്രെറ്റ തുൻബർഗിനും റിഹാനക്കും പിന്നാലെയാണ്​ മറ്റൊരു വിദേശ സെലിബ്രിറ്റി പ്രക്ഷോഭത്തെ പിന്തുണച്ച്​ രംഗത്തെത്തുന്നത്​. ട്വിറ്ററിൽ കുറിപ്പിനൊപ്പം കർഷക പ്രക്ഷോഭം സംബന്ധിച്ച ന്യുയോർക്ക്​ ടൈംസിന്‍റെ വാർത്തയും അവർ പങ്കുവച്ചു.

‘ഇന്ത്യയിലെ കർഷക സമരത്തിന്​ ഐക്യദാർഢ്യം. അവർ ആരെന്നും അവരുടെ ആവശ്യം എന്തെന്നും അറിയാൻ ഇത്​ വായിക്കുക’-എന്നാണ്​ സൂസൻ സാറൻഡൻ ട്വിറ്ററിൽ കുറിച്ചത്​. അമേരിക്കൻ നടിയും ആക്ടിവിസ്റ്റും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ് 78 കാരിയായ സൂസൻ സാറൻഡൻ. ഓസ്​കാർ, ബാഫ്റ്റ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവർ നേടിയിട്ടുണ്ട്. ഒമ്പത് ഗോൾഡൻ ഗ്ലോബ് അവാർഡുകൾക്കും നാമനിർദേശം ചെയ്യപ്പെട്ടിട്ട​ുണ്ട്​.

പുരോഗമന രാഷ്ട്രീയക്കാരിയായി അറിയപ്പെടുന്ന നടിയാണ്​ സാറൻഡൻ. യുനിസെഫ് ഗുഡ്‌വിൽ അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്​. ഇറ്റലിയിലെ ടൂറിനിൽ നടന്ന 2006 ഒളിമ്പിക് വിന്‍റർ ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഒളിമ്പിക് പതാക വഹിക്കാൻ തിരഞ്ഞെടുത്ത എട്ട് സ്ത്രീകളിൽ ഒരാളായിരുന്നു അവർ. അതേ വർഷം അവർക്ക്​ ആക്ഷൻ എഗെയിൻസ്റ്റ് ഹംഗർ ഹ്യൂമാനിറ്റേറിയൻ അവാർഡും ലഭിച്ചു. ‘തെൽമ ആൻഡ്​ ലൂയിസ്’​ പോലുള്ള സ്​ത്രീപക്ഷ സിനിമളിലൂടെ ഏറെ പ്രശസ്​തയാണ്​ അവർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News