
എൽ ഡി എഫ് സർക്കാരിന്റെ വികസന കാഴ്ചപ്പാടിന് ഉത്തമ ഉദാഹരണമാണ് കൊല്ലം ജില്ലാ ആശുപത്രിയെന്ന് മുകേഷ് എംഎല്‍എ.
എംഎൽഎ ഫണ്ടിൽ നിന്നും മുപ്പത്തി രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ ചെലവിൽ വാങ്ങിയ 2 ആംബുലൻസുകളുടെ ഉദ്ഘാടനം നിർവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ വാക്കുകള്‍:
എൽ ഡി എഫ് സർക്കാരിന്റെ വികസന കാഴ്ചപ്പാടിന് ഉത്തമ ഉദാഹരണമാണ് കൊല്ലം ജില്ലാ ആശുപത്രി.
മുൻ ഭരണകാലത്തെ
സകല രോഗങ്ങൾക്കും പാരസിറ്റമോൾ എന്ന നയത്തിൽ നിന്നും
പാവങ്ങളുടെ ആശ്രയകേന്ദ്രമായി ആശുപത്രി മാറിയിട്ടുണ്ട്.
കാത്ത് ലാബ്,
ഓങ്കോളജി,
സെൻട്രലൈസ്ഡ് ഓക്സിജൻ പ്ലാൻഡ്, പുതിയ ഡയാലിസിസ് യൂണിറ്റ്,
സ്ട്രോക്ക് യൂണിറ്റ്,
എംആർഐ സ്കാനിംഗ് യൂണിറ്റ്, മാമോഗ്രാം,
പാലിയേറ്റീവ് കെയർ,
ആർദ്രം ഓപി ട്രാൻസ്ഫോർമേഷൻസ്, പുതിയ അത്യാധുനിക ലിഫ്റ്റ് സംവിധാനം,
വെയ്റ്റിംഗ് ഏരിയ,
അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസുകൾ,
അതോടൊപ്പം സർവ്വ രോഗങ്ങൾക്കും സൗജന്യ മെഡിസിൻ.
ശുചിത്വ കാര്യത്തിൽ സ്വകാര്യ മെഡിക്കൽ കോളേജുകളെ ഉൾപ്പെടെ കവച്ചുവെക്കുന്ന സംവിധാനങ്ങൾ,
ഇതിന്റെയൊക്കെ ഫലമായിട്ട് ആദ്യമായാണ് സംസ്ഥാന സർക്കാരിന്റെ കായകല്പ കമന്റെഷൻ അവാർഡ് ലഭിക്കുന്നത്
സംസ്ഥാനത്ത് തന്നെ. 0.7 പോയിന്റിന് ആണ് ഒന്നാം സ്ഥാനം നഷ്ടമായത്. ഈ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച സൂപ്രണ്ട് വസന്ത ദാസ് സാർ ഉൾപ്പെടെ എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നു.
ഇനിയുള്ള നമ്മുടെ ലക്ഷ്യം നാഷണൽ കോളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്(NQAS)ആണ് അതിന് നിങ്ങളോടൊപ്പം എല്ലാ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകുന്നു.
അതോടൊപ്പം 143 കോടിക്ക് പുതിയ കെട്ടിടത്തിന് കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടിയിലേക്ക് കടക്കും.
വിക്ടോറിയ ആശുപത്രിക്ക് 109 കോടി രൂപയുടെ കിഫ്‌ബി സാമ്പത്തിക അനുമതി ലഭിക്കേണ്ടതുണ്ട്.
എംഎൽഎ ഫണ്ടിൽ നിന്നും മുപ്പത്തി രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ ചെലവിൽ വാങ്ങിയ 2 ആംബുലൻസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here