
സംഗീത സംവിധായകൻ മിഥുൻ നാരായണൻ ഒരുക്കിയ ‘കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്’ മ്യൂസിക് ആൽബം പുറത്തിറങ്ങി. സരിഗമ യൂട്യൂബ് ചാനലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.
കേരളത്തിന്റെ വ്യത്യസ്തമാർന്ന പ്രകൃതിയും കലാരൂപങ്ങളും മുൻനിർത്തി ഒരുക്കിയിട്ടുള്ള ആൽബത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശ്രീരാജ് സഹജന്‍, അഷിത അജിത് എന്നിവര്‍ ചേര്‍ന്ന് പാടിയ ഗാനത്തിന്റെ രചന വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയാണ്.
സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ചലച്ചിത്ര സംവിധായകനായ തോമസ് സെബാസ്റ്റ്യനാണ്. ലീലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലീലാദേവിയമ്മ ഭവാനിയമ്മ നിര്‍മ്മിച്ചിരിക്കുന്ന ‘കേരളം ദി സിഗ്‌നേച്ചര്‍ ഓഫ് ഗോഡിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനീഷ് ലാല്‍. എഡിറ്റര്‍ : റെക്‌സണ്‍ ജോസഫ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here