അയ്യപ്പനും കോശി’ക്ക് ഒരു വയസ്സ്; സച്ചിയുടെ സ്വപ്നം ‘വിലായത്ത് ബുദ്ധ’ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി പൃഥ്വിരാജ്

അയ്യപ്പനും കോശിക്കും ശേഷം വിലായത്ത് ബുദ്ധ എന്ന സിനിമയുടെ പ്രാരംഭ ജോലികൾ നടത്തിവരുന്നതിനിടയിലായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിയോഗം, ഇപ്പോഴിതാ സച്ചിയുടെ ഓർമ്മയ്ക്കായ് സുഹൃത്തുക്കൾ ചേർന്ന് ആ സിനിമ ഒരുക്കുകയാണ്,

ചിത്രത്തിൽ പൃഥ്വിരാജാണ് നായകൻ, സംവിധാനം ചെയ്യുന്നത് ജയൻ നമ്പ്യാർ ആണ്.കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ അയ്യപ്പനും കോശിയും പുറത്തിറങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. സിനിമയൊരുക്കിയ സച്ചി ഓര്‍മ്മയായെങ്കിലും അദ്ദേഹത്തിന്‍റെ സ്വപ്ന സിനിമയായ വിലായത്ത് ബുദ്ധയുടെ ഫസ്റ്റ് ലുക്ക് ഈ ഒന്നാം വാര്‍ഷിക ദിനത്തിൽ പുറത്തിറക്കിയിരിക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ.

അയ്യപ്പനും കോശിയുടേയും ഒരു വര്‍ഷം. ഇത് സച്ചിയുടെ സ്വപ്നമായിരുന്നു. ഇത് താങ്കള്‍ക്ക് വേണ്ടിയാണ് സഹോദരാ, സച്ചിയുടെ ഓര്‍മ്മയ്ക്കായി ജയൻ നമ്പ്യാർ ഒരുക്കുന്ന വിലയാത്ത് ബുദ്ധ. പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ് സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്.

ഈ സിനിമ സംഭവിക്കുന്നതിനുപിന്നിൽ ഉണ്ടായ ഒരുപാട് കാര്യങ്ങൾ എഴുതണമെന്നുണ്ട്, വാക്കുക്കൾ കിട്ടുന്നില്ല. മറ്റൊരവസരത്തിൽ പറയാം. ഉർവ്വശി തീയേറ്റേഴ്സ് അഭിമാനപുരസ്സരം അവതരിപ്പിക്കിന്നു ” വിലായത് ബുദ്ധ ” എന്ന് കുറിച്ചാണ് നിര്‍മ്മാതാവ് സന്ദീപ് സേനൻ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

സച്ചിയേട്ടന്‍റെ പ്രിയ ശിഷ്യൻ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് മുഖ്യകഥാപാത്രത്തിൽ എത്തുന്നു. എന്‍റെ ബാല്യകാല സുഹൃത്തുകൂടിയായ രാജുവിന്‍റെ കൂടെ ഞാൻ ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് “വിലായത്ത് ബുദ്ധ”. ഈ ചിത്രം സംഭവിക്കാൻ ഒരേയൊരു കാരണക്കാരൻ സച്ചിയേട്ടനാണ് . ഞങ്ങളെ എല്ലാവരെയും ചേർത്തു നിർത്തിയിട്ട് അദ്ദേഹം പോയി.

ഇതു ഞങ്ങളുടെ കടമകൂടിയാണ് എന്ന ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ദുഗോപനും രാജ് പിന്നാടനും ചേർന്നൊരുക്കുന്ന തിരക്കഥ. ഛായാഗ്രഹണം ജോമോൻ ടി ജോൺ , ചിത്രസംയോജനം മഹേഷ് നാരായണൻ സംഗീതം ജെക്സ ബിജോയ്, പ്രൊജക്റ്റ് ഡിസൈനർ ബാദുഷ, കല സംവിധാനം മോഹൻദാസ്.
സച്ചിയേട്ടന്‍റെ ഓർമ്മക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം, സന്ദീപ് സേനൻ കുറിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News