പാര്‍ട്ടിയില്‍ നിന്നുള്ള എതിര്‍പ്പുകളെ അതിജീവിച്ച് നേതൃനിരയില്‍ എത്തിയതാണ് തന്‍റെ ചരിത്രം; കെപിസിസി അധ്യക്ഷ സ്ഥാനം ലക്ഷ്യം വച്ച് വീണ്ടും കെ സുധാകരന്‍

കെപിസിസി അധ്യക്ഷ സ്ഥാനം ലക്ഷ്യം വച്ച് വീണ്ടും കെ സുധാകരൻ. പാർട്ടിയിൽ നിന്ന് തന്നെയുള്ള എതിർപ്പുകൾ അതിജീവിച്ച് നേതൃ നിരയിൽ എത്തിയതാണ് തന്‍റെ ചരിത്രമെന്ന് കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു. തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ നേതൃമാറ്റം ഉണ്ടാകുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയിൽ നിന്നും തിരിച്ചെത്തിയ ശേഷമാണ് കെ സുധാകരന്‍റെ പ്രതികരണം.

താൻ കെപിസിസി അധ്യക്ഷ സ്ഥാനം പ്രതീക്ഷിച്ചു നടക്കുന്ന ആളല്ല. എന്നാൽ അതിനുള്ള യോഗ്യതയും പ്രവർത്തകരുടെ പിന്തുണയും ഉണ്ട്. മുഖ്യമന്ത്രിക്ക് എതിരെ പറഞ്ഞ കാര്യങ്ങൾ സ്വന്തം പാർട്ടിയിൽ ഉള്ളവർ തന്നെ ദുർവ്യാഖ്യാനം ചെയ്തു.

കോൺഗ്രസിൽ ഇപ്പോൾ ഉൾപാർട്ടി ജനാധിപത്യം ഇല്ലെന്നും ഇക്കാര്യം രാഹുൽഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. പാർട്ടിയിൽ നിന്ന് തന്നെയുള്ള എതിർപ്പുകൾ അതിജീവിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിയതാണ് തൻറെ ചരിത്രം എന്നും സുധാകരൻ പറഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനത്തിന് തടസ്സം നിൽക്കുന്നത് ആരാണെന്ന് പാർട്ടിയിൽ ചർച്ച ചെയ്യേണ്ട വിഷയമാണെന്നും പരസ്യമായി പറയാൻ കഴിയില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സുധാകരൻ മറുപടി നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News