ഉത്തരാഖണ്ഡിലെ ചമോലിയില്‍ ഹിമപാതം; അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുവീണു. തപോപവന്‍ മേഖലയിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു.

ശ്രീനഗര്‍, ഋഷികേശ് അണക്കെട്ടുകള്‍ തുറന്നുവിട്ടിട്ടുണ്ട്. പ്രദേശത്ത് മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗംഗയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങളെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News