എന്‍സിപിയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം; എല്‍ഡിഎഫില്‍ കൂടുതല്‍ സീര്റുകള്‍ ആവശ്യപ്പെട്ടിട്ടില്ല: പീതാംബരന്‍ മാസ്റ്റര്‍

എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ലെന്ന് എന്‍സിപി. പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചെന്നും ചര്‍ച്ചയ്ക്കുള്ള സമയം മുഖ്യമന്ത്രി അനുവദിച്ചിട്ടുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ കൊച്ചിയില്‍ പറഞ്ഞു. എൻ.സി.പിയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രനും, എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി ചർച്ച നടത്തിയിട്ടില്ലെന്ന് മാണി സി കാപ്പനും പ്രതികരിച്ചു.

എൻ സി പി യുമായി ബന്ധപ്പെട്ട് വന്ന മാധ്യമ വാർത്തകളോട് പ്രതികരിക്കവെയാണ് നേതാക്കൾ നിലപാട് വ്യക്തമാക്കിയത്. മുന്നണിയിലെ സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് ടി പി പീതാംബരൻ മാസ്റ്റർ പറഞ്ഞു. മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ല. പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചെന്നും ചര്‍ച്ചയ്ക്കുള്ള സമയം മുഖ്യമന്ത്രി അനുവദിച്ചിട്ടുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ കൊച്ചിയില്‍ പറഞ്ഞു.

എൻ.സി.പിയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നായിരുന്നു മന്ത്രി എ കെ ശശീന്ദ്രൻ്റെ പ്രതികരണം. പാർട്ടിയിൽ പ്രശ്നമുണ്ടെന്ന് ബോധപൂർവ്വം വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. പ്രഫുൽ പട്ടേലൽ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. എന്നാൽ ചർച്ചയുടെ ദിവസം നിശ്ചയിച്ചിട്ടിയെന്നും ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു.

എന്‍സിപിയുടെ മുന്നണി മാറ്റം സംബന്ധിച്ച് പുറത്ത് വരുന്നത് ഊഹാപോഹങ്ങളെന്നും മുന്നണി മാറ്റത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. സീറ്റ് വിഭജനം എല്‍ഡിഎഫില്‍ നടക്കാനിരിക്കെ മാധ്യമ വാർത്തകളോട് കരുതി പ്രതികരിച്ചാൽ മതി എന്ന നിലപാടിലാണ് എൻ സി പി നേതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News