ദൃശ്യം 2 ട്രെയിലർ എത്തി

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’വിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യും. ആമസോൺ പ്രൈം തന്നെയാണ് വീഡിയോ ട്രെയിലർ റിലീസ് ചെയ്തത്.

ഫെബ്രുവരി എട്ടിന് ട്രെയിലർ പുറത്തുവിടുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും സോഷ്യൽ മീഡിയയിൽ ട്രെയിലർ ലീക്കായിരുന്നു. പുതുവർഷ ദിനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസിന് മുന്നോടിയായി ആരാധകർക്കിടയിൽ ആവേശം നിലനിർത്തുന്നതാണ് സിനിമയുടെ ട്രെയിലർ. ആദ്യ ഭാഗത്തെ കഥയുമായി ചേർന്നു നിൽക്കുന്നതാണ് രണ്ടാം ഭാഗമെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News