കത്വ ഫണ്ട് തട്ടിപ്പ് വിശ്വാസത്തെ മറയാക്കി ലീഗ് നടത്തിയ കൊള്ള; ദീപിക സിംഗ് രജാവത്തിന്‍റെ പ്രതികരണം തെളിവ്; യൂത്ത് ലീഗ് കൊള്ള സംഘമായി: ഡിവൈഎഫ്ഐ

അഡ്വ. ദീപികാസിംഗ് രജാവത്തിൻ്റെ പ്രതികരണം, യൂത്ത് ലീഗിൻ്റെ കത്വ ഫണ്ട് തട്ടിപ്പിന് തെളിവെന്ന് ഡി വൈ എഫ് ഐ. വിശ്വാസത്തെ മറയാക്കിയാണ് യൂത്ത് ലീഗ് പണം പിരിച്ചത്. കൊള്ള സംഘമായി യൂത്ത് ലീഗ് മാറി. അഡ്വ. മുബീൻ ഫറൂഖി പണം തട്ടാൻ കൂട്ടു നിന്നതായി സംശയിക്കാമെന്നും റഹീം കോഴിക്കോട് പറഞ്ഞു. വിഷയത്തിൽ പരാതി നൽകുന്ന കാര്യം ഡി വൈ എഫ് ഐ ആലോചിക്കുമെന്നും റഹീം വ്യക്തമാക്കി.

കത്വ കേസിൽ സൗജന്യ സേവനം നടത്തിയ അഡ്വ. ദീപികാസിംഗ് രജാവത്തിൻ്റെ പ്രതികരണം പുറത്ത് വിട്ടാണ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം യൂത്ത് ലീഗിനെതിരെ ആഞ്ഞടിച്ചത്. പണം തട്ടാൻ വേണ്ടിയാണ് കേസിൽ നിന്ന് ദീപികയെ ഒഴിവാക്കാൻ ശ്രമിച്ചതെന്ന് അവരുടെ പ്രതികരണത്തോടെ വ്യക്തമായെന്ന് റഹീം പറഞ്ഞു.

കത്വ കേസിൽ ലീഗും യൂത്ത് ലീഗും കോടികൾ പിരിച്ചു. ഇക്കാര്യത്തിലെ വിശദീകരണം ശുദ്ധ തട്ടിപ്പാണ്. കത്വ കേസിലെ വൈകാരികതയും വിശ്വാസവും പണം പിരിക്കാനായി ഉപയോഗിച്ചു. അഭിഭാഷകർക്ക് പണം എങ്ങനെ കൈമാറി എന്ന് തുറന്ന് പറയണം. ബാങ്ക് ബാലൻസ് ഷീറ്റ് പുറത്ത് വിടാൻ യൂത്ത് ലീഗിനെ റഹീം വെല്ലു വിളിച്ചു. ലീഗിൻ്റെ ഏതെങ്കിലും കേസ് മുബിൻ ഫറൂഖിയെ ഏൽപ്പിച്ചിട്ടുണ്ടോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here