‘യുഡിഎഫ് ശബരിമല പ്രചാരണ വിഷയമാക്കിയത് വിശ്വാസികളെ കബളിപ്പിക്കാന്‍, പ്രക്ഷോഭകാലത്ത് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത് ക്രൂര നിലപാട് ‘ ; കെ. സുരേന്ദ്രന്‍

നിയമസഭാതിരഞ്ഞെടുപ്പടുത്തപ്പോള്‍ വിശ്വാസികളെ കബളിപ്പിക്കാനാണ് യുഡിഎഫ് ശബരിമല വിഷയം പ്രധാന പ്രചാരണ വിഷയമാക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ശബരിമല പ്രക്ഷോഭകാലത്ത് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത് ക്രൂരമായ നിലപാടായിരുന്നുവെന്നും സുരേന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല പ്രക്ഷോഭകാലത്ത് യുഡിഎഫ് നേതാക്കള്‍ മാളത്തിലൊളിച്ചു. ശബരിമലയില്‍ രാഹുല്‍ഗാന്ധി സ്വീകരിച്ച നിലപാട് എല്ലാര്‍ക്കുമറിയാം. ശബരിമലക്കാലത്ത് കുറ്റകരമായ മൗനമാണ് ഉമ്മന്‍ ചാണ്ടി വച്ചുപുലര്‍ത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ അവതരിപ്പിക്കുന്ന നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ടുകൊണ്ടായിരുന്നു യു.ഡി.എഫിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് കെ.സുരേന്ദ്രനും വാര്‍ത്താ സമ്മേളനം നടത്തിയിരിക്കുന്നത്. ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന തരത്തിലാണ് യു.ഡി.എഫിന്റെ ശബരിമല നിയമം.

തന്ത്രിയാണ് ക്ഷേത്രത്തിന്റെ പരമാധികാരിയെന്നും അവസാന വാക്ക് തന്ത്രിയുടേതായിരിക്കുമെന്നും നിയമത്തിന്റെ കരടില്‍ പറയുന്നു. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News