മലപ്പുറത്ത് മാറഞ്ചേരി,വന്നേരി സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കോവിഡ്

മലപ്പുറത്തെ മാറഞ്ചേരി, വന്നേരി സര്‍ക്കാര്‍ സ്കൂളുകളില്‍  വന്‍ കോവിഡ് ബാധ. മാറഞ്ചേരി ഗവണ്‍മെന്റ സ്‌കൂളില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.148 കുട്ടികള്‍ക്കും 39 അധ്യാപകര്‍ക്കുമാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതേ സ്കൂളില്‍ ഒരു പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് കോവിഡ്   രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്കൂളില്‍ നടത്തിയ പരിശോധനയിലാണ് വ്യാപകമായ രോഗബാധ സ്ഥിരീകരിച്ചത്.  ആകെയുള്ള 582 കുട്ടികളില്‍ 148 കുട്ടികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആകെയുള്ള 50  അധ്യാപക- അനധ്യാപക ജീവനക്കാരില്‍ 39 പേര്‍ക്കും രോഗബാധയുണ്ടായി.

തൊട്ടടുത്ത വന്നേരി സ്കൂളില്‍ 75 പേര്‍ക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.  അവിടെ 36 ജീവനക്കാരില്‍  36 പേര്‍ക്കും രോഗബാധയുണ്ടായി.  49 കുട്ടികളില്‍ 39 പേരും പോസിറ്റീവായി.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ തയ്യാറെടുപ്പിനിടെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂട്ടത്തോടെ രോഗബാധയുണ്ടായത് എല്ലാവരേയും ഞെട്ടിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും  പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യാനും ആരംഭിച്ചിട്ടുണ്ട്. മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News