ഭാഗ്യലക്ഷ്മിയ്ക്കെതിരെ അപവാദം പ്രചരിപ്പിക്കല്‍ ; ശാന്തിവിള ദിനേശ് അറസ്റ്റില്‍

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കെതിരെ അപവാദം പ്രചരിപ്പിച്ചതിന് സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍. ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് പൊലീസ് നടപടി.

തനിക്കെതിരെ അപവാദ പരാമര്‍ശമുള്ള വീഡിയോ ശാന്തിവിള ദിനേശ് യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തെന്ന് ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ശാന്തിവിള ദിനേശിനെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ അപവാദപ്രചരണത്തിന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നു. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പൊലീസ് മുന്‍പ് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു.  പിന്നീട് ജാമ്യത്തില്‍ വിട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here