കര്‍ഷക സമരത്തോട് കേന്ദ്രത്തിന്‍റെ അവഗണന; സമരവേദിയില്‍ ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കി

ടിക്രി സമരം വേദിയിൽ കർഷകൻ ജീവനൊടുക്കി. കേന്ദ്രം കർഷകരോട് കാണിക്കുന്ന അവഗണയിൽ മനനൊന്താണ് ആത്മഹത്യ ചെയ്തെന്ന് ആത്മഹത്യാ കുറിപ്പിൽ. കർഷക സമരത്തിനിടെ ആത്മഹത്യാ ചെയ്തവരുടെ എണ്ണം 7 ആയി.

കേന്ദ്രം കർഷകരെ ദുരിതത്തിലാഴ്ത്താൻ ആണ് ശ്രമിക്കുന്നതെന്ന് കർഷക നേതാക്കൾ. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ മറുപടി പ്രസംഗം നടത്തും. പ്രതിപക്ഷ എംപി മാർ മറുപടി പ്രസംഗം ബഹിഷ്കരിച്ചേക്കും.

കർഷക സമരങ്ങളോട് കേന്ദ്രം കാണിക്കുന്ന അവഗണയിൽ മനംനൊന്താണ് കർഷകൻ ആത്മഹത്യ ചെയ്തത്. ടിക്രി സമരഭൂമിയിലാണ് കർഷകൻ ജീവനൊടുക്കിയത്. ഹരിയനയിലെ ജിന്ദിൽ നിന്നും കർഷക സമരത്തിനായി എത്തിയ കരംവീർ സിംഗ് ആണ് അതിർത്തിയിൽ ജീവനൊടുക്കിയത്.

കർഷകരെ കേന്ദ്രം അവഗണിക്കുന്നതും, താൻ അടക്കമുള്ള കർഷകരുടെ ഭാവി ജീവിതം തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ആത്മഹത്യാ കരംവീർസിംഗ് കുറിച്ചിരുന്നു. കർഷക സമരത്തിനിടെ ജീവനൊടുക്കുന്ന 7 മത്തെ വ്യക്തിയാണ് കരംവീർ സിംഗ്. കേന്ദ്ര സർക്കാരിന്റെ അവഗണയിൽ കർഷകർക്ക് മാനസിക പിരിമുറുക്കം ഉണ്ടായിട്ടുണ്ടെന്ന് കർഷക നേതാക്കൾ പറഞ്ഞു.

അതേ സമയം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ മറുപടി പ്രസംഗം അവതരിപ്പിക്കും. കാർഷിക ബില്ലിനെ പറ്റി പരാമർശിക്കാൻ സാധ്യത. പ്രതിപക്ഷം മറുപടി പ്രസംഗം ബഹിഷ്കരിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here