വീണ്ടും ഞെട്ടിച്ച് മമ്മൂക്ക; ‘ഹെവി’ എന്ന് ആരാധകര്‍

ഇന്നലത്തെ വൈറല്‍ പടത്തിന് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് . കറുത്ത കരയുള്ള മുണ്ടും കറുത്ത കുര്‍ത്തയും ധരിച്ചെത്തിയ മമ്മൂക്കയെ കണ്ട് മാസ്സെന്ന് ആരാധകര്‍.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മലയാളികളിലേക്കെത്തുന്ന മമ്മൂട്ടി ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടതോടെയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് രസകരമായ കമന്റുകളുമായി ആരാധകരെത്തിയിരിക്കുന്നത്. ‘ഭീഷ്മ പര്‍വ്വം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അമല്‍ നീരദാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്.

‘സോഷ്യല്‍ മീഡിയക്ക് വലിയൊരു അപകടം സംഭവിച്ചിരിക്കുന്നു..ലൈക്ക് ബട്ടണുകള്‍ തകര്‍ന്നു എന്നാണ് ഒരുആരാധകന്‍ പറഞ്ഞിരിക്കുന്നത്. ഇക്കയാണത്രെ ഇക്ക….ബാക്കിയുള്ളവരെ നാണം കെടുത്താന്‍….ആ ‘ഇക്ക’ ഒന്ന് മാറ്റി പിടിക്കുവോ….’

‘എല്ലാം ഓക്കെ പക്ഷേ ദുല്‍ഖറിന്റെ അനിയനാണെന്ന് നാട്ടാരെ കൊണ്ട് പറയിപ്പികരുത്…. പ്ലീസ്…, എന്റെ പൊന്നു ഭായ് നിങ്ങ എന്തുഭാവിച്ചാ..യുവാക്കള്‍ക്കും ജീവിക്കേണ്ടേ..’ തുടങ്ങി ആരാധകരുടെ രസകരമായ കമന്റുകള്‍ ചിത്രത്തിനൊപ്പം കാണാം.

ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. സ്പെക്സ് വെച്ച് കിടിലന്‍ ലുക്കിലുള്ള ചിത്രം കഴിഞ്ഞ ദിവസം മമ്മൂക്ക ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ആരെയും ആകര്‍ഷിക്കുന്ന പുത്തന്‍ ഹെയര്‍ സ്‌റ്റൈലിലാണ് മമ്മൂക്ക എത്തിയത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മാസ്‌ക്ക് വെക്കാതെ മമ്മൂക്ക തന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here