ആശുപത്രിയില്‍ രേവതിക്ക് താലി ചാര്‍ത്തി മനോജ്

ഒട്ടനവധി വ്യത്യസ്ത വിവാഹങ്ങള്‍ നാം കണ്ടിട്ടുണ്ടാകും. ചിലത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്യും. അത്തരത്തിലൊരു വ്യത്യസ്തമായ വിവാഹം തിരുവനന്തപുരത്ത് നടന്നു. വിവാഹം നടന്നത്  ഓഡിറ്റോറിയത്തിലല്ല എന്ന് മാത്രം. ആശുപത്രിയിലാണ്.

തിരുവനന്തപുരം എസ്.പി. ഫോര്‍ട്ട് ആശുപത്രിയില്‍വച്ചാണ് വെമ്പായം സ്വദേശി മനോജ് കൊല്ലം സ്വദേശിനിയായ രേവതിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഫെബ്രുവരി നാലിന് നടത്താനിരുന്ന വിവാഹം മനോജിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നതോടെ അനിശ്ചിതത്ത്വത്തിലായി. തുടര്‍ന്ന് വരന്റെ ശസ്ത്രക്രിയ നടന്ന തിരുവനന്തപുരം എസ്.പി. ഫോര്‍ട്ട് ആശുപത്രിയില്‍വച്ചുതന്നെ വിവാഹച്ചടങ്ങ് നടത്തുകയായിരുന്നു.

കുടുംബാങ്ങളുടെയും ആശുപത്രി അധികൃതരുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. എസ്.പി. ഫോര്‍ട്ട് ഹോസ്പിറ്റല്‍ സി.ഇ.ഒ. ഡോ. പി.അശോകനും , ഡോ.ലിസ തുടങ്ങിയവര്‍ ചടങ്ങിന്റെ ഭാഗമായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here