‘അക്ഷയ് കുമാറിനെപ്പോലുള്ള അഭിനേതാക്കള്‍ ധാരാളം , സച്ചിനോടും ലതാ മങ്കേഷ്‌കറിനോടും കേന്ദ്രം ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെടരുതായിരുന്നു’ ; രാജ് താക്കറെ

കര്‍ഷകരെ പിന്തുണച്ച പോപ് താരം റിഹാനയ്ക്കെതിരെ സച്ചിന്‍ വിമര്‍ശനവുമായി എത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. കേന്ദ്രസര്‍ക്കാരിനു വേണ്ടി കര്‍ഷകര്‍ക്കെതിരെ പ്രതികരിക്കുന്ന സെലിബ്രിറ്റികളോടുള്ള പൊതുജനങ്ങള്‍ക്കുള്ള മതിപ്പ് ഇല്ലാതാക്കാനെ ഉപകരിക്കുകയുള്ളുവെന്ന് രാജ് താക്കറെ വ്യക്തമാക്കി.

‘സച്ചിനോടും ലതാ മങ്കേഷ്‌കറിനോടുമൊക്കെ കര്‍ഷകര്‍ക്കെതിരെ ട്വീറ്റ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടരുത്. മോദി സര്‍ക്കാരിനെ പുകഴ്ത്താന്‍ സെലിബ്രിറ്റികളുടെ പിന്തുണ തേടുന്നത് അവരോട് പൊതുജനങ്ങള്‍ക്കുള്ള മതിപ്പ് ഇല്ലാതാക്കും. അതവരുടെ അവരുടെ പ്രശസ്തി അപകടത്തിലാക്കും. അക്ഷയ് കുമാറിനെപ്പോലുള്ള അഭിനേതാക്കള്‍ ഈ ദൗത്യത്തിന് പര്യാപ്തമായിരുന്നു. ‘ എ്ന്നാണ് എംഎന്‍എസ് മേധാവി രാജ് താക്കറെ വ്യക്തമാക്കിയത്.

കര്‍ഷക സമരത്തെതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍, സെലിബ്രിറ്റികളുടെ ഇടപെടല്‍, കര്‍ഷകര്‍ക്കെതിരെ ഉണ്ടായ അധിക്ഷേപങ്ങള്‍, എന്നിവയുടെയൊക്കെ ഇടയില്‍ ആലോചിക്കുമ്പോള്‍ വലിയൊരു ഗൂഢാലോചന ഇതിനു പിന്നില്‍ ഉണ്ടോ എന്ന് തോന്നുന്ന തരത്തിലുള്ള ഒരേപോലെയുള്ള വാക്കുകള്‍ സെലിബ്രിറ്റികളുടെ  ട്വീറ്റുകളില്‍ കാണാന്‍ കഴിയും. കര്‍ഷകസമരത്തിനെതിരെ താരങ്ങള്‍ കുറിച്ച ട്വീറ്റുകളിലെ  ‘അമിക്കബിള്‍’ എന്ന വാക്ക് അത്തരത്തില്‍ ഗൂഢാലോചന നടന്നതായുള്ള സൂചനകള്‍ നല്‍കുന്നതാണ്.

എല്ലാവരുടെയും ട്വീറ്റുകളില്‍ സൗഹാര്‍ദ്ദപരമായ, ഇണക്കമുളള എന്നിങ്ങനെ അര്‍ത്ഥം വരുന്ന ‘അമിക്കബിള്‍’ എന്ന വാക്ക് കാണാനാകും. സെലിബ്രിറ്റിസ് പലരും ബിജെപിസര്‍ക്കാരിന്‍റെ കൂലിയെ‍ഴുത്തുകാരാകുന്നുവെന്ന പരാമര്‍ശം നിലനില്‍ക്കെ ഈ ട്വീറ്റുകള്‍ വായിക്കുമ്പോള്‍ സംശയമുണ്ടാകും.

വിരാട് കൊഹ്ലി, സുരേഷ് റെയ്‌ന, സൈന നെഹ്വാള്‍, അക്ഷയ് കുമാര്‍, അനില്‍ കുംബ്ലെ, ലതാ മങ്കേഷ്‌കര്‍ തുടങ്ങി ഒട്ടുമിക്ക സെലിബ്രിറ്റികളുടെയും കര്‍ഷകസമരത്തെ എതിര്‍ത്തുകൊണ്ടുള്ള ട്വീറ്റുകളില്‍ ‘അമിക്കബിള്‍’ എന്ന വാക്കുണ്ട്.

കര്‍ഷകസമരത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാന എത്തിയതോടെ ഇന്ത്യയുടെ വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ക്ക് കാഴ്ചക്കാരാകാം, പങ്കാളികളാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നില്‍ക്കണമെന്നുമായിരുന്നു സച്ചിന്‍ ട്വീറ്റ് ചെയ്തത്. ഇതോടെ നിരവധിപേരാണ് സച്ചിന് എതിര്‍പ്പുമായി രംഗത്തെത്തിയത്. സച്ചിന്റെ സമൂഹമാധ്യമ പേജുകളില്‍ നിരവധി മലയാളികളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News