യൂത്ത് ലീഗിൻ്റെ കത്വ തട്ടിപ്പ്, പെൺകുട്ടിയുടെ പിതാവിന് 5 ലക്ഷം രൂപ കൈമാറിയെന്നത് പച്ചക്കള്ളം.. bank statement പുറത്തുവിട്ട് കൈരളി ന്യൂസ് #BigBreaking

ശരത് കെ ശശി

കത്വ ഫണ്ട് തട്ടിപ്പ്. യൂത്ത് ലീഗ് ഫണ്ട് മുക്കിയതിന്റെ നിര്‍ണായക തെളിവുകള് കൈരളി ന്യൂസിന്. കത്വ പെണ്കുട്ടിയുടെ പിതാവിന് 5 ലക്ഷം നല്കിയെന്നത് നുണയെന്ന് തെളിയുന്നു. 2018 ഏപ്രിലിനും 2020 ഫെബ്രുവരിക്കുമിടയില് 5 ലക്ഷം രൂപ അക്കൗണ്ടില് നിക്ഷേപിക്കപ്പെട്ടില്ല. യൂത്ത് ലീഗ് ഫണ്ട് കൈമാറിയെന്ന് 2018 മെയ് പതിനാറിന് ചന്ദ്രിക വാര്‍ത്ത നല്‍കിയിരുന്നു. പിതാവിന്റെ ജമ്മു കാശ്മീര് ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് കൈരളി ന്യൂസിന്..

ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ യൂത്ത് ലീഗിനെ കൂടുതല്‍ കുരുക്കിലാക്കുന്നതാണ് രേഖാമൂലമുള്ള തെളിവുകള്‍. ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ നോവാബാദ് ബ്രാഞ്ചില്‍ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുന്നതിന് കത്വ പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛന്‍, പിതാവ് എന്നിവര്‍ക്കായി സംയുക്ത അക്കൗണ്ട് ആരംഭിച്ചിരുന്നു.

ഈ അക്കൗണ്ടിലേക്കാണ് വ്യക്തികളും സംഘടനകളും സംഭാവന നല്‍കിയത്. ഇതിലേക്ക് യൂത്ത് ലീഗ് കൈമാറിയെന്ന് പറയപ്പെടുന്ന 5 ലക്ഷം രൂപ എത്തിയിട്ടില്ലെന്ന് കൈരളി ന്യൂസിന് ലഭിച്ച ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ സ്റ്റേറ്റ്‌മെന്റ് വ്യക്തമാക്കുന്നു. 2018 ഏപ്രില്‍ 20നായിരുന്നു യൂത്ത് ലീഗ് കത്വ ഉന്നാവ് ഫണ്ട് പിരിവ് നടത്തുന്നത്. ഫണ്ട് ശേഖരണാര്‍ത്ഥം യൂത്ത് ലീഗ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ബാങ്ക് റോഡിലെ ബ്രാഞ്ചില്‍
അക്കൗണ്ടും തുടങ്ങി.

2018 മെയ് പതിനേഴിന് ലീഗ് മുഖപത്രം ചന്ദ്രിക ഇരു കുടുംബങ്ങള്‍ക്കും ചേര്‍ത്ത് 25 ലക്ഷം രൂപ ധനസഹായം നല്‍കിയെന്ന് വാര്‍ത്ത നല്‍കി. എന്നാല്‍ കത്വ കുട്ടിയുടെ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2018 ഏപ്രില്‍ 20 മുതല്‍ 2020 ഫെബ്രുവരി 14 വരെയുള്ള കാലയളവില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു രൂപ പോലും എത്തിയില്ല.

അതേസമയം തന്നെ ഈ കലായളവില്‍ മറ്റ് ചില സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ ജെ ആന്‍ഡ് കെ ബാങ്കില്‍ തുക നിക്ഷേപിച്ചിട്ടുമുണ്ട്. 25 ലക്ഷത്തിന്റെ കണക്ക് അവതരിപ്പിച്ച യൂത്ത് ലീഗിന്റെ 5 ലക്ഷത്തിന്റെ കണക്ക് തട്ടിപ്പാണെന്ന് വ്യക്തമായതോടെ ബാക്കി തുകയുടെ കാര്യത്തിലും സമാന സ്ഥിതി തന്നെയെന്ന സംശയം ബലപ്പെടുകയാണ്.

അതേസമയം, യൂത്ത് ലീഗ് കൊള്ള സംഘമായിമാറിയെന്നും പിരിച്ചുവിടണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം വ്യക്തമാക്കി. സമൂഹത്തില്‍ ഇത് പോലെ ഒരു കൊള്ള ആവര്‍ത്തിക്കരുത്. പാണക്കാട് തങ്ങള്‍ മൗനം വെടിയണമെന്നും റഹിം വ്യക്തമാക്കി. ഫണ്ട് തട്ടിപ്പ് ലീഗ് സ്ഥിരം പരിപാടിയാക്കി. കൊലപാതകികളും യൂത്ത് ലീഗും തമ്മില്‍ എന്ത് വ്യത്യാസമെന്നും റഹീം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here