25-ാമത് രാജ്യാന്തര ചലച്ചിത്ര മേള; ക്വോ വാഡിസ്, ഐഡ ഉദ്ഘാടന ചിത്രം

ബോസ്‌നിയന്‍ ചിത്രം ക്വോ വാഡിസ്, ഐഡയാണ് 25-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം. വംശഹത്യയുടെ നേർക്കാഴ്ചയാണ് ചിത്രം. ഓസ്കാർ നോമിനേഷൻ നേടിയ ചിത്രം കൂടിയാണിത്.

ജാസ്മില സബാനിക് സംവിധാനം ചെയ്ത ക്വോ വാഡിസ്, ഐഡ ബോസ്‌നിയൻ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്‌കരിക്കുന്ന ചിത്രമാണ്. അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെ ഉത്ഭവവും യുദ്ധത്തിന്റെ അര്‍ത്ഥരാഹിത്യവും അനാവരണം ചെയ്യുന്ന സിനിമ.

സ്രെബ്രെനിക്കയിലെ യു എന്നിന്റെ വിവര്‍ത്തകയായ ഐഡ എന്ന കഥാപാത്രത്തിന്റെ കുടുംബ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുന്നത് . ബലാല്‍സംഗം, ശിരഛേദം തുടങ്ങി വംശഹത്യയുടെ ഭീകരതയെ ഐഡയുടെ കാഴ്ചപ്പാടിലൂടെ ചിത്രം അനാവരണം ചെയ്യുന്നു.

സെർബിയൻ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ സ്രെബെനിക്ക കൂട്ടക്കൊലയെ ആധാരമാക്കി രൂപപ്പെടുത്തിയ ഈ ചിത്രം ഇത്തവണത്തെ ഓസ്കാർ നോമിനേഷനും നേടിയിരുന്നു . വെനീസ് ഉൾപ്പടെ വിവിധ അന്താരാഷ്ട്ര മേളകളിലും ക്വോ വാഡിസ്, ഐഡ മികച്ച പ്രതികരണം നേടിയിട്ടുണ്ട്. ഈ മാസം 10 ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News