ലഹരി മാഫിയ ക്വട്ടേഷൻ സംഘങ്ങൾക്ക് എതിരെ ജാഗ്രതയുമായി ഡിവൈഎഫ്ഐ യുവജന പ്രതിരോധം

ലഹരി മാഫിയ ക്വട്ടേഷൻ സംഘങ്ങൾക്ക് എതിരെ ജാഗ്രതയുമായി കണ്ണൂരിൽ ഡിവൈഎഫ്ഐ യുവജന പ്രതിരോധം. പരിപാടിയുടെ ഭാഗമായി അഞ്ച് കേന്ദ്രങ്ങളിൽ യുവജന റാലികൾ സംഘടിപ്പിച്ചു. ലഹരി മാഫിയയ്ക്ക് എതിരെ ഡി വൈ എഫ് ഐ നടത്തുന്ന പ്രചരണ പരിപാടികൾക്ക് മികച്ച ബഹുജന പിന്തുണയാണ് ലഭിക്കുന്നത്.

നാടിന്റെ സമാധാനം തകർക്കുന്ന അരാജകത്വ പ്രവണതകൾക്കെതിരെ ജാഗ്രത സന്ദേശവുമായായിരുന്നു ഡി വൈ എഫ് ഐയുടെ യുവജന പ്രതിരോധം. ലഹരി മാഫിയ, കൊട്ടേഷൻ ,സ്വർണക്കടത്ത് സംഘങ്ങൾക്കെതിരായ താക്കീത് കൂടിയായി മാറി യുവതയുടെ പ്രതിഷേധം.

കണ്ണൂർ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് ആണ് പരിപാടിയുടെ ഭാഗമായി യുവജന റാലി സംഘടിപ്പിച്ചത്. ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ നയിച്ച മട്ടന്നൂർ ബ്ലോക്ക് ജാഥാ സമാപന പൊതുയോഗം ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്തു.

ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് എസ് സതീഷ്,ഷററർ എസ് കെ സജീഷ് , കേന്ദ്ര കമ്മറ്റി അംഗം വികെ സനോജ്, എ എൻ ഷംസീർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ജാഥാ സമാപന യോഗങ്ങൾ ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് മനു തോമസ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സരിൻ ശശി, പി പി ഷാജർ മുഹമ്മദ് അഫ്സൽ എന്നിവരാണ് ജാഥകൾ നയിച്ചത്.

സമൂഹ മാധ്യമങ്ങളിൽ പുരോഗമന പ്രസ്ഥാനത്തിന്റെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ച് അരാജകത്വ പ്രവണതകൾക്ക് നേതൃത്യം നൽകുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് ഡിവൈഎഫ്ഐ ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News