വിദ്യാർത്ഥി വിപ്ലവ പ്രസ്ഥാനത്തിന്‍റെ അവകാശ പോരാട്ട കാലഘട്ടങ്ങളുടെ സ്മരണകളുമായി ഒത്തുകൂടി എസ്എഫ്ഐ സഖാക്കൾ

വിദ്യാർത്ഥി വിപ്ലവ പ്രസ്ഥാനത്തിന്റെ സമര ചരിത്രങ്ങളുടെയും അവകാശ പോരാട്ട കാലഘട്ടങ്ങളുടെയും സ്മരണകളുമായി SFI സഖാക്കൾ തൃശൂരിൽ ഒത്തു കൂടി. എസ്എഫ്ഐ യുടെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി തൃശ്ശൂർ കേരള വ‍ർമ്മ കോളേജിൽ സംഘടിപ്പിച്ച തലമുറകളുടെ സംഗമത്തിൽ 1970 കാലഘട്ടത്തിലെ SFI പ്രവർത്തകർ മുതലുള്ളവർ ഒന്നിച്ച് കൂടി.

ഒരു കാലത്ത് തൃശൂർ ജില്ലയിലെ എസ്എഫ്ഐ ഭാരവാഹികളായിരുന്നവരും പിന്നീട് ജീവിതത്തിന്റെ വിവിധ മേഖലകളിൽ എത്തിപ്പെട്ടവരും ഉൾപ്പെടെ നൂറോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്.അനവധി സമര പോരാട്ടങ്ങൾ കണ്ട കേരളം വർമ്മ കോളേജിൽ ഒത്തുകൂടിയ ഓരോരുത്തരും സമരോജ്ജ്വലമായ വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടം ഓർത്തെടുത്തു.സംഗമ നഗരിയിൽ തൃശൂർ ജില്ലയിലെ SFI യുടെ ആദ്യ ജില്ലാ സെക്രട്ടറി UPജോസഫ് പതാക ഉയർത്തിയപ്പോൾ കേരള വർമ്മ കോളേജ് മുദ്രാവാക്യ മുഖരിതമായി.

പുതിയ കാലത്ത് വർഗ്ഗീയതയെ ചെറുക്കാൻ ഓരോ SFI പ്രവർത്തകനും കഴിയണമെന്ന് തലമുറകളുടെ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിച്ച എ വിജയരാഘവൻ ഓർമ്മിപ്പിച്ചു. 1986 – 87 കാലഘട്ടത്തിൽ കേരള വർമ്മ കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന കാലമാണ് CPIM കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ ഓർത്തെടുത്തത്.

സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ച SFI യുടെ മുൻ കാല നേതാക്കൾ എല്ലാരും സമര തീക്ഷണമായ പഠനകാലത്തെ ഓർമ്മകൾ പങ്കുവച്ചു.പഴയ സൗഹൃദം പുതുക്കാനുള്ള വേദികൂടിയായി മഹാസംഗമം.പി കെ ബിജു,CPIM തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ് SFI രക്തസാക്ഷി ഇ കെ ബാലന്റെ അമ്മ ഗംഗ തുടങ്ങി മുൻ SFI നേതാക്കൾ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News