പാലക്കാട് 6 വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവം; മകനെ ദൈവത്തിന് ബലി കൊടുത്തതാണെന്ന് അമ്മ

പാലക്കാട് പൂളക്കടവില്‍ 6 വയസ്സുകാരനെ ദൈവത്തിന് ബലി കൊടുത്തതാണെന്ന് മാതാവിന്‍റെ മൊ‍ഴി. അല്ലാഹുവിന്‍റെ പ്രീതിക്കായാണ് ബലി നല്‍കിയതെന്നാണ് മാതാവ്മൊ‍ഴി നല്‍കിയിരിക്കുന്നത്. എഫ്ഐ ആറിന്‍റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.

പുതുപ്പള്ളി തെരുവില്‍ 6 വയസ്സുകാരനെ ക‍ഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് മകനെ ബലി നല്‍കിയതെന്ന് മാതാവ് പോലീസിന് മൊ‍ഴി നല്‍കിയത്. അല്ലാഹുവിന്‍റെ പ്രീതിക്കായി മകനെ ബലി നല്‍കിയെന്നാണ് കൊലപാതകത്തിന് ശേഷം നല്‍കിയ മൊ‍ഴിയില്‍ മാതാവ് ഉറച്ചു നില്‍ക്കുകയാണ്. കുറ്റകൃത്യം ബോധപൂര്‍വ്വം ചെയ്തതല്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.

കൊലപാതകത്തിന് പിന്നാലെ മാതാവിനെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാ‍ഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ അതിദാരുണമായ കൊലപാതകം നടന്നത്. ഉറക്കിടക്കുകയായിരുന്ന ആറുവയസ്സുകാരനെ കാല്‍ കെട്ടിയിട്ട ശേഷം കുളിമുറിയിലെത്തിച്ച് ക‍ഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ഇവർ തന്നെ ജനമൈത്രി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

ഭർത്താവും മറ്റു രണ്ടു മക്കളും മറ്റൊരു മുറിയിലാണ് കിടന്നുറങ്ങുന്പോ‍ഴാണ് കൊലപാതകം നടത്തിയത്. പൊലീസ് എത്തിയ ശേഷമാണ് ഇവരും ഇക്കാര്യം അറിഞ്ഞത്. ‍ഇവര്‍ക്ക് നേരത്തെ മാനസികാസ്വാസ്ഥ്യമുള്ളതായി നാട്ടുകാരും ബന്ധുക്കളും പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷണം നടത്തി വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News